ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും വിവാദം: നിർണായക വിവരങ്ങൾ സർക്കാർ വെട്ടിമാറ്റി; നിർദേശം 21 ഖണ്ഡിക ഒഴിവാക്കാൻ, വെട്ടിയത് 129

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, വിവരാവകാശ കമീഷൻ നിർദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗം സർക്കാർ നീക്കിയതിൽ വിവാദം. സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് ആക്ഷേപം. 49 മുതൽ 53 വരെയുള്ള പേജുകൾ പൂർണമായി ഒഴിവാക്കി. ഈ ഭാഗം മാറ്റാൻ വിവരാവകാശ കമീഷൻ ആവശ്യപ്പെട്ടിരുന്നില്ല.

ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. 21 ഖണ്ഡികകൾ മാത്രം ഒഴിവാക്കാൻ വിവരാവകാശ കമീഷൻ നിർദേശിച്ചപ്പോഴാണ് സർക്കാർ ഇത്രയും ഭാഗങ്ങൾ നീക്കിയത്. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടരുതെന്ന് കമീഷൻ നിർദേശിച്ചിരുന്നെന്നും അതിനാലാണ് ഇത്രയും ഭാഗം നീക്കേണ്ടിവന്നതെന്നുമാണ് സർക്കാർ വാദം.

റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാറിനു മുമ്പിൽ നിയമപരവും സാങ്കേതികവുമായ പ്രശ്നമുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ല. അന്വേഷണം നടത്തിയ ശേഷമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. കേസ് സെപ്റ്റംബർ പത്തിന് ഹൈകോടതി പരിഗണിക്കുമെന്നും തുടർ നടപടികൾ കോടതി നിർദേശ പ്രകാരമായിരിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.

Tags:    
News Summary - Controversy erupts as govt removes more area from Hema Committee Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.