മുണ്ടക്കയം (കോട്ടയം): കൂട്ടിക്കല്‍ പഞ്ചായത്തിൽ പോളിങ് തുടങ്ങിയത് രാവിലെ ആറിന്. പിഴവ് തിരിച്ചറിഞ്ഞതോടെ വോട്ടെടുപ്പ് നിർത്തി. വോട്ടുചെയ്ത് മടങ്ങിയ വോട്ടർമാരെ തിരികെവിളിച്ച് വീണ്ടും വോട്ട് ചെയ്യിച്ചു. പഞ്ചായത്തിലെ ആറാംവാര്‍ഡായ ഇളങ്കാട് കെ.ആര്. നാരായണന് ഹാളിലാണ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയതിനെത്തുടര്ന്ന് റീപോളിങ് നടന്നത്.
പോളിങ് ഏജൻറുമാരോട് പുലർച്ച അഞ്ചിന് എത്തണമെന്നായിരുന്നു വനിത പ്രിൈസഡിങ് ഒാഫിസറുടെ നിര്‍ദേശം. തുടര്‍ന്ന് ആറിന് വോട്ടെടുപ്പ് തുടങ്ങി. സ്ഥാനാര്‍ഥികളും പോളിങ് ഏജൻറുമാരുമടക്കം 19 പേര് വോട്ട് ചെയ്ത ശേഷമാണ് സമയത്തിലെ പിഴവ് വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കുകയായിരുന്നു.
തര്‍ക്കമുണ്ടാവുകയും വിഷയം കോട്ടയം ജില്ല കലക്ടറുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് റീപോളിങ് നടത്താന്‍ തീരുമാനിച്ചു. വോട്ട് ചെയ്ത 19 പേരെ തിരികെ വിളിക്കാന്‍ ഏജൻറുമാരും സ്ഥാനാര്‍ഥികളും തയാറാെണന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ആദ്യം ചെയ്ത വോട്ടുകള്‍ യന്ത്രത്തില്‍നിന്ന് മായ്ച്ചുകളഞ്ഞ ശേഷം 7.15ഓടെ വോെട്ടടുപ്പ് പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.