എം.എസ്.എഫ് വൈസ് പ്രസിഡൻറിനെ നീക്കിയതിൽ വിവാദം

ക​ൽ​പ​റ്റ: ഹ​രി​ത മു​ൻ ഭാ​ര​വാ​ഹി​ക​ളെ പി​ന്തു​ണ​ച്ച എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​പി. ഷൈ​ജ​ലി​നെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​തി​നു പി​ന്നാ​ലെ വി​വാ​ദം. ഗു​രു​ത​ര അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ൽ വ​യ​നാ​ട് ജി​ല്ല മു​സ്​​ലിം ലീ​ഗ് ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ അ​നു​സ​രി​ച്ച് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റി​നെ മു​സ്​​ലിം ലീ​ഗി​െൻറ​യും എം.​എ​സ്.​എ​ഫി​െൻറ​യും എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും നീ​ക്കം ചെ​യ്​​ത​താ​യി മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചെ​ന്ന വാ​ർ​ത്ത​ക്കു​റി​പ്പ് പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ലാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ന​ട​പ​ടി​യെ​ടു​ത്ത​തി​െൻറ ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് എം.​എ​സ്.​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് കൂ​ടി​യാ​ലോ​ചി​ക്കാ​തെ​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല ക​മ്മി​റ്റി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​തെ ന​ട​പ​ടി​യെ​ടു​ത്ത​തി​ൽ ജി​ല്ല​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ​ക്കും അ​മ​ർ​ഷ​മു​ണ്ട്. ജി​ല്ല​യി​ൽ എം.​എ​സ്.​എ​ഫി​െൻറ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ജി​ല്ല സെ​ക്ര​ട്ട​റി​യെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം അ​റി​യി​ല്ലെ​ന്ന മ​റു​പ​ടിയാണ്​ ന​ൽ​കി​യ​തെ​ന്ന് ഷൈ​ജ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ലീ​ഗ് നേ​തൃ​ത്വം യോ​ഗം ചേ​രു​ക​യോ, മി​നി​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തു​ക​യോ ചെ​യ്​​തി​ട്ടി​ല്ല.

ഇ​ത്ത​ര​ത്തി​ലൊ​രു നി​ർ​ദേ​ശം എ​വി​ടു​ന്ന് പോ​യെ​ന്ന​റി​യി​ല്ല. വി​ഷ​യ​ത്തി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ല ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഷൈ​ജ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് ക​ൽ​പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് റ​സാ​ഖ് ക​ൽ​പ​റ്റ പ​റ​ഞ്ഞു.

Tags:    
News Summary - Controversy over removal of MSF vice president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.