തിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സ്വർണക്കടത്തിൽ ഉൾപ്പെട്ട ഭരണഘടനാ പദവിയുള്ള 'ഉന്നതൻ' ആരെന്നതിനെ ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരും വിവാദവും കത്തുന്നു. തെരഞ്ഞെടുപ്പിൽ അഴിമതി ചർച്ചയാക്കി പ്രതിപക്ഷം പ്രചാരണരംഗത്ത് ശക്തമാകവെയാണ് ഉന്നതനെക്കുറിച്ചുള്ള പുതിയ വിവാദം. ആ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വ്യക്തമാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇൗമാസം പത്തിന് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിച്ച സാഹചര്യത്തിലാണ് ഇൗ വിവാദവും കൊഴുക്കുന്നത്.
ഉന്നതൻ ആരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യമുന്നയിച്ചു. ഉന്നതനെന്ന പരാമർശം വിവാദമുണ്ടാക്കാനാണെന്നും പ്രധാന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള മാധ്യമങ്ങളുടെ ശ്രമമാണെന്നുമുള്ള വിലയിരുത്തലാണ് സി.പി.എം ഉൾപ്പെടെ ഭരണപക്ഷ പാർട്ടിക്കുള്ളത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 'ഉന്നത'നെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകി. ഇൗശ്വരെൻറ പര്യായമുള്ള വ്യക്തിയാണ് ഇതെന്നും ഇതിനായി ഭരണ, ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. 'ഉന്നത'െൻറ പേര് വെളിപ്പെടുത്തുന്നില്ലെന്നും എല്ലാം ഭഗവാെൻറ പര്യായപദങ്ങൾ തന്നെയാണല്ലോ എന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. പ്രസേനനെ കൊന്നവൻ ഈശ്വരനെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുേമ്പാൾ ഞെട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലത്തിൽ സ്വർണക്കടത്തിൽ ഉന്നതരുടെ ബന്ധം കൂടുതൽ വെളിപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
രാഷ്ട്രീയത്തിനപ്പുറം വളരെ ഗൗരവതലത്തിലേക്ക് സ്വർണക്കടത്ത് വിഷയം നീങ്ങുന്നെന്നാണ് സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.