ഇത്​ സമുദ്ര സുരക്ഷക്ക്​ മറ്റു രാജ്യങ്ങളുമായി സഹകരിക്കുന്ന കാലം -ടി.പി. ശ്രീനിവാസൻ

കൊച്ചി: വിദേശ സാന്നിധ്യത്തെ എതിർക്കുന്ന കാലത്തുനിന്നും മറ്റു രാജ്യങ്ങളുമായി സഹകരിച്ച് സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിലൂടെ ഇന്ത്യ ഏറെ മുന്നോട്ടു പോയതായി മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി. ശ്രീനിവാസൻ. 'തന്ത്രപ്രധാനമായ ഭാവി: മേഖലയിലെ സമുദ്രസുരക്ഷാ സങ്കീർണ്ണതകൾ' എന്ന വിഷയത്തിൽ സെൻറർ ഫോർ പബ്ലിക് പോളിസി റിസർച്ച് (സി.പി.പി.ആർ.) കൊച്ചി, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയർസി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദ്ര സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാൻ അന്താരാഷ്​ട്ര സംഘടനകളെ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ രാജ്യം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിച്ച യു.എൻ സുരക്ഷാ സമിതിയോഗത്തിൽ സമുദ്രസുരക്ഷയെക്കുറിച്ചു നടന്ന ചർച്ച ഇതിനു സഹായകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയർസ്​ ഡയറക്ടർ വിജയ് ടാക്കൂർ സിങ് ഉദ്ഘാടനം ചെയ്​തു. ഇന്തോ പെസഫിക് മേഖലക്ക്​ തന്ത്രപരവും സാമ്പത്തികവും നയതന്ത്രപരവുമായ പ്രധാന്യമുണ്ടെന്ന്​ അവർ പറഞ്ഞു. നിയമപ്രകാരമുള്ള വാണിജ്യങ്ങൾക്കുള്ള തടസ്സങ്ങൾ നീക്കി പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളിൽ കൂട്ടായ പ്രതിരോധം, സമുദ്ര പരിസ്ഥിതി സംരക്ഷണം, ഉത്തരവാദിത്വമുള്ള സമുദ്രബന്ധം എന്നിവയിലൂെട സ്വതന്ത്ര സമുദ്ര മേഖല ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർ ചൂണ്ടികാട്ടി. ജപ്പാനിലെ വസീദ സർവകലാശാലയിലെ പ്രൊഫ. തകേശി ഡയമൻ സംസാരിച്ചു. പടിഞ്ഞാറൻ ശാന്തമഹാസമുദ്ര തീര സുരക്ഷ, ഇന്ത്യൻ സമുദ്രം-അൻറാർട്ടിക് സമുദ്രം സുരക്ഷ, അറബിക്കടൽ തീര സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

Tags:    
News Summary - cooperate with other countries for maritime security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.