തൃശൂർ/തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്ന് സംസ്ഥാനത്തെത്തിയ 1793 പേര് നി രീക്ഷണത്തില്‍. ഇതില്‍ 1723 പേര് വീടുകളിലും 70 പേര് വിവിധ ആശുപത്രികളിലുമാണ്.
രോ ഗം സംശയിക്കുന്നവരുടെ 39 സാമ്പിളുകൾ പുണെയിലെ എൻ.ഐ.വിയിൽ പരിശോധനക്കയച്ചു. ഇതിൽ 23 സാ മ്പിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്. കേരളത്തിൽ രോഗം സ്ഥിരീകരിച്ച വിദ്യാർഥി നിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്ത ിൽ അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരുടെയും ആരോഗ്യ നിലയിൽ ആശങ്കക്ക് വകയില്ല. ആരോഗ്യവകുപ്പ് ആസ്ഥാനത്തും ജില്ല ആസ്ഥാനങ്ങളിലും കെ ാറോണ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലെയും പ്രതിരോധ ചികിത്സ സംവി ധാനങ്ങള്‍ ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന തീവ്രപ്രതികരണ സംഘത്തിെൻറ യോഗം വിലയ ിരുത്തി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ബന്ധുക്കളുടെ സ്രവം പരിശോ ധിച്ചതിൻെറ റിപ്പോർട്ട് എത്തിയപ്പോൾ ആർക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായി. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സ്രവം പരിശോധിച്ചത്. എങ്കിലും ഇവർ നിരീക്ഷണത്തിൽ തുടരും.
വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. അടുത്ത മുറിയിൽ കുട്ടിയുടെ അമ്മ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇവർക്ക് ഡോക്ടർമാരുടെ അനുമതിയോടെ ഇടക്ക് സുരക്ഷിത വസ്ത്രങ്ങൾ ധരിച്ച് മകളെ കാണാൻ അവസരം നൽകുന്നുണ്ട്.
പെൺകുട്ടിക്ക് പുറമെ കുടുംബാംഗങ്ങളും 28 ദിവസം നിരീക്ഷണത്തിലായിരിക്കും. മുറിയിലേക്ക് ലാൻഡ് ലൈൻ ഫോൺ കണക്ഷനും മൊബൈൽ ഫോണും അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ മാനസിക സമ്മർദം കുറക്കാൻ കൗൺസലിങ് നൽകാൻ ആലോചിച്ചെങ്കിലും ഇത് ഒഴിവാക്കി. ശനിയാഴ്ച വീണ്ടും സ്രവം സാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിൻെറ ഫലം തിങ്കളാഴ്ച അറിയാം.
ഇതിനിടെ വെള്ളിയാഴ്ച രാത്രി ചൈനയിൽനിന്ന് എത്തിയ മൂന്ന് പേരെ കൂടി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചതായി ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽ നിന്നെത്തി പനിയുടെ ലക്ഷണമുണ്ടായിട്ടും ചികിത്സ തേടാതെ വീട്ടിൽ പ്രാർഥിച്ച് കഴിഞ്ഞിരുന്ന വിദ്യാർഥിനി ജനറൽ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ട്.
ഈ പെൺകുട്ടിയുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സന്ദേശം ഫോർവേഡ് ചെയ്തവർക്കെതിരെയും നടപടിയുണ്ടാകും. സൈബർ സെൽ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൃശൂരിലെ കേസ് ചൈനയെ അറിയിച്ചു
തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയെ രോഗം മാറിയാലും ഡിസ്ചാർജ് ചെയ്യാൻ രണ്ട് നെഗറ്റീവ് ഫലം വരണം. വൈറസ് ബാധമൂലം ഉണ്ടാകുന്ന എല്ലാ രോഗങ്ങളും പൂര്‍ണമായി മാറിെയന്ന് ഉറപ്പാക്കിയ ശേഷമെ ഇത്തരം രോഗികൾക്ക് വിടുതൽ അനുവദിക്കുകയുള്ളൂ.
അതിനിടെ, തൃശൂരില്‍ കൊറോണ രോഗം ഒരാള്‍ക്ക് സ്ഥിരീകരിച്ച വിവരം രോഗത്തിെൻറ പ്രധാന ഉറവിട കേന്ദ്രമായ ചൈനയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ രോഗസ്ഥിരീകരണ വിവരം കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്രം അന്താരാഷ്ട്ര ഏജന്‍സികളെയും അറിയിക്കുകയാണ് ചെയ്യുക. ലോകാരോഗ്യ സംഘടന കൊറോണ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനാല്‍ രോഗം സ്ഥിരീകരിച്ച വിവരം അതത് രാജ്യങ്ങള്‍ സംഘടനയെ അറിയിക്കണം.
ഡോക്ടർമാർ അവധി റദ്ദാക്കി ജോലിക്ക് ഹാജരാവാൻ നിർദേശം
തിരുവനന്തപുരം: കൊറോണ വൈറസ് ജാഗ്രതയുടെ സാഹചര്യത്തിൽ അവധിയിലായ എല്ലാ ഡോക്ടർമാരോടും അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. നിലവിൽ ആയിരത്തിലേറെ പേർ നിരീക്ഷണത്തിലുണ്ട്.
ചൈനയിലെ വുഹാനിൽ കഴിയുന്ന 28 മലയാളി മെഡിക്കൽ വിദ്യാർഥികൾ ഉൾെപ്പടെ ഉടൻ രാജ്യത്ത് തിരിച്ചെത്തുകയാണ്. കൂടാതെ ദിവസവും വൈറസ് ബാധയുടെ പേരിൽ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുകയുമാണ്. ഇൗ അടിയന്തര സാഹചര്യത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ജീവനക്കാർ മുഴുവൻ സുസജ്ജമായി രംഗത്ത് ഇറങ്ങണമെന്ന വിലയിരുത്തലിലാണ് സർക്കാർ.
ആരോഗ്യ കാരണങ്ങളാൽ അവധിയിൽ പ്രവേശിച്ചവർ ഒഴികെ എല്ലാവരും ഉടൻ േജാലിക്ക് ഹാജരാവണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർമാർക്ക് അടക്കം അയച്ച ഉത്തരവിൽ ആരോഗ്യവകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.