Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊറോണ: സംസ്ഥാനത്ത്...

കൊറോണ: സംസ്ഥാനത്ത് 1793 പേർ നിരീക്ഷണത്തിൽ

text_fields
bookmark_border
കൊറോണ: സംസ്ഥാനത്ത് 1793 പേർ നിരീക്ഷണത്തിൽ
cancel

തൃശൂർ/തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് സം​സ്ഥാ​ന​ത്തെ​ത്തി​യ 1793 പേ​ര്‍ നി​ രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തി​ല്‍ 1723 പേ​ര്‍ വീ​ടു​ക​ളി​ലും 70 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്.


രോ​ ഗം സം​ശ​യി​ക്കു​ന്ന​വ​രു​ടെ 39 സാ​മ്പി​ളു​ക​ൾ പു​ണെ​യി​ലെ എ​ൻ.ഐ.​വി​യി​ൽ പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ൽ 23 സാ ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. കേ​ര​ള​ത്തി​ൽ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി ​നി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​യി തു​ട​രു​ന്നെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്ത ിൽ അറിയിച്ചു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ ആ​രു​ടെ​യും ആ​രോ​ഗ്യ​ നി​ല​യി​ൽ ആ​ശ​ങ്ക​ക്ക്​ വ​ക​യി​ല്ല. ആ​രോ​ഗ്യ​വ​കു​പ്പ്​ ആ​സ്​​ഥാ​ന​ത്തും ജി​ല്ല ആ​സ്​​ഥാ​ന​ങ്ങ​ളി​ലും കെ ാ​റോ​ണ ക​ൺ​ട്രോ​ൾ റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും പ്ര​തി​രോ​ധ ചി​കി​ത്സ സം​വി ​ധാ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന തീ​വ്ര​പ്ര​തി​ക​ര​ണ സം​ഘ​ത്തി​​െൻറ യോ​ഗം വി​ല​യ ി​രു​ത്തി.

കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ്ര​വം പ​രി​ശോ ​ധി​ച്ച​തിൻെറ റി​പ്പോ​ർ​ട്ട്​ എ​ത്തി​യ​പ്പോ​ൾ ആ​ർ​ക്കും വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യി. പു​ണെ വൈ​റോ​ള​ജി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ലാ​ണ്​ സ്ര​വം പ​രി​ശോ​ധി​ച്ച​ത്. എ​ങ്കി​ലും ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ടു​ത്ത മു​റി​യി​ൽ കു​ട്ടി​യു​ടെ അ​മ്മ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ന്നു​ണ്ട്. ഇ​വ​ർ​ക്ക്​ ഡോ​ക്​​ട​ർ​മാ​രു​ടെ അ​നു​മ​തി​യോ​ടെ ഇ​ട​ക്ക്​ സു​ര​ക്ഷി​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് മ​ക​ളെ കാ​ണാ​ൻ അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്.

പെ​ൺ​കു​ട്ടി​ക്ക്​ പു​റ​മെ കു​ടും​ബാം​ഗ​ങ്ങ​ളും 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. മു​റി​യി​ലേ​ക്ക് ലാ​ൻ​ഡ് ലൈ​ൻ ഫോ​ൺ ക​ണ​ക്​​ഷ​നും മൊ​ബൈ​ൽ ഫോ​ണും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കാ​ൻ കൗ​ൺ​സ​ലി​ങ് ന​ൽ​കാ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും ഇ​ത് ഒ​ഴി​വാ​ക്കി. ശ​നി​യാ​ഴ്ച വീ​ണ്ടും സ്ര​വം സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്ക്​ അ‍യ​ച്ചു. ഇ​തിൻെറ ഫ​ലം തി​ങ്ക​ളാ​ഴ്ച അ​റി​യാം.

ഇ​തി​നി​ടെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ചൈ​ന​യി​ൽ​നി​ന്ന്​ എ​ത്തി​യ മൂ​ന്ന് പേ​രെ കൂ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചൈ​ന​യി​ൽ നി​ന്നെ​ത്തി പ​നി​യു​ടെ ല​ക്ഷ​ണ​മു​ണ്ടാ​യി​ട്ടും ചി​കി​ത്സ തേ​ടാ​തെ വീ​ട്ടി​ൽ പ്രാ​ർ​ഥി​ച്ച് ക​ഴി​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​നി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ െഎ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഈ ​പെ​ൺ​കു​ട്ടി​യു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. കൊറോണ ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ സന്ദേശം ഫോർവേഡ് ചെയ്തവർക്കെതിരെയും നടപടിയുണ്ടാകും. സൈബർ സെൽ കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

തൃശൂരിലെ കേസ് ചൈനയെ അറിയിച്ചു
തൃ​ശൂ​ർ: കൊ​റോ​ണ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യെ രോ​ഗം മാ​റി​യാ​ലും ഡി​സ്​​ചാ​ർ​ജ്​ ചെ​യ്യാ​ൻ ര​ണ്ട്​ നെ​ഗ​റ്റീ​വ്​ ഫ​ലം വ​ര​ണം. വൈ​റ​സ് ബാ​ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന എ​ല്ലാ രോ​ഗ​ങ്ങ​ളും പൂ​ര്‍ണ​മാ​യി മാ​റി​െ​യ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​ ശേ​ഷ​മെ ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക്​ വി​ടു​ത​ൽ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

അ​തി​നി​ടെ, തൃ​ശൂ​രി​ല്‍ കൊ​റോ​ണ രോ​ഗം ഒ​രാ​ള്‍ക്ക് സ്ഥി​രീ​ക​രി​ച്ച വി​വ​രം രോ​ഗ​ത്തി​​െൻറ പ്ര​ധാ​ന ഉ​റ​വി​ട കേ​ന്ദ്ര​മാ​യ ചൈ​ന​യെ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ രോ​ഗ​സ്ഥി​രീ​ക​ര​ണ വി​വ​രം കേ​ന്ദ്ര സ​ര്‍ക്കാ​റി​നെ​യും കേ​ന്ദ്രം അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ന്‍സി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ക. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കൊ​റോ​ണ വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നാ​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​ത​ത് രാ​ജ്യ​ങ്ങ​ള്‍ സം​ഘ​ട​ന​യെ അ​റി​യി​ക്ക​ണം.

ഡോക്​ടർമാർ അവധി റദ്ദാക്കി ജോലിക്ക്​ ഹാജരാവാൻ നിർദേശം
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ്​ ജാ​ഗ്ര​ത​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ധി​യി​ലാ​യ എ​ല്ലാ ഡോ​ക്​​ട​ർ​മാ​രോ​ടും അ​ടി​യ​ന്ത​ര​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു. നി​ല​വി​ൽ ആ​യി​ര​ത്തി​ലേ​റെ പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ചൈ​ന​യി​ലെ വു​ഹാ​നി​ൽ ക​ഴി​യു​ന്ന 28 മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​െ​പ്പ​ടെ ഉ​ട​ൻ രാ​ജ്യ​ത്ത്​ തി​രി​ച്ചെ​ത്തു​ക​യാ​ണ്. കൂ​ടാ​തെ ദി​വ​സ​വും വൈ​റ​സ്​ ബാ​ധ​യു​ടെ പേ​രി​ൽ കൂ​ടു​ത​ൽ പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യു​മാ​ണ്. ഇൗ ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ മു​ഴു​വ​ൻ സു​സ​ജ്ജ​മാ​യി രം​ഗ​ത്ത്​ ഇ​റ​ങ്ങ​ണ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ സ​ർ​ക്കാ​ർ.

ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ഉ​ട​ൻ ​േജാ​ലി​ക്ക്​ ഹാ​ജ​രാ​വ​ണ​മെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ​മാ​ർ​ക്ക്​ അ​ട​ക്കം അ​യ​ച്ച ഉ​ത്ത​ര​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newscoronacoronacorona viruscorona viruscorona keralacorona kerala
News Summary - corona 1793 persons are under observation
Next Story