തിരുവനന്തപുരം: ഇറ്റലിയിൽനിന്ന് കോവിഡ്-19 (കൊറോണ) ബാധിച്ച് കേരളത്തിലെത്തിയ മൂന്നു പേർ സഞ്ചരിച്ച വിമാനങ്ങളുടെ വ ിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഖത്തർ എയർവേയ്സിന്‍റെ രണ്ടു വിമാനങ്ങളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രി കെ.കെ. ശ ൈലജ വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്.
ഫെബ്രുവരി 28ന് ഖത്തർ എയർവേയ്സിന്‍റെ ക്യു.ആർ 126 വെനീസ്-ദോഹ വിമാനത്തിലാണ് രോഗബാധിതർ സഞ്ചരിച്ചത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്നു. ഫെബ്രുവരി 29ന് ക്യു.ആർ 514 ദോഹ - ഖത്തർ വിമാനത്തിൽ കൊച്ചിയിലെത്തി. തുടർന്ന് കാറിൽ വീട്ടിലേക്ക് പോയി -മന്ത്രി വിശദീകരിച്ചു.
ഈ വിമാനങ്ങളിൽ പ്രസ്തുത തീയതിയിൽ എത്തിയ ആളുകൾ കേരളത്തിന്‍റെ ഏതെങ്കിലും ഭാഗങ്ങളിൽ ഉണ്ടെങ്കിൽ അടുത്തുള്ള മെഡിക്കൽ ഓഫീസറെയോ ദിശയുടെ നമ്പറിലോ അറിയിക്കണം. ദിശ ഫോൺ: 0471 2552056, 1056 (ടോൾ ഫ്രീ). കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും, ഇതിൽ വീഴ്ചവരുത്തുന്നത് കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.