28,514 പേർക്ക്കൂടി കോവിഡ്; 176 മരണം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 28,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളും കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 7170 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേര്‍ ഇന്ന് രോഗമുക്തരാകുകയും ചെയ്തു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ (ജില്ല തിരിച്ച്)

മലപ്പുറം 3932

തിരുവനന്തപുരം 3300

എറണാകുളം 3219

പാലക്കാട് 3020

കൊല്ലം 2423

തൃശൂര്‍ 2404

ആലപ്പുഴ 2178

കോഴിക്കോട് 1971

കോട്ടയം 1750

കണ്ണൂര്‍ 1252

ഇടുക്കി 987

പത്തനംതിട്ട 877

കാസര്‍ഗോഡ് 702

വയനാട് 499.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

രോഗം സ്ഥിരീകരിച്ചവരില്‍ 214 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1830 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3720, തിരുവനന്തപുരം 3110, എറണാകുളം 3109, പാലക്കാട് 1789, കൊല്ലം 2411, തൃശൂര്‍ 2395, ആലപ്പുഴ 2162, കോഴിക്കോട് 1911, കോട്ടയം 1632, കണ്ണൂര്‍ 1133, ഇടുക്കി 972, പത്തനംതിട്ട 841, കാസര്‍ഗോഡ് 684, വയനാട് 478 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 25, പാലക്കാട് 22, കാസര്‍ഗോഡ് 17, വയനാട് 10 വീതം, കൊല്ലം, എറണാകുളം 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 5, കോട്ടയം 2, ആലപ്പുഴ, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ചികിത്സയിൽ 2,89,283 പേർ

കോവിഡ് ബാധിച്ചവരിൽ 45,400 പേര്‍ ഇന്ന് രോഗമുക്തരായപ്പോൾ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടിയവരുടെ എണ്ണം 20,25,319 ആയി. തിരുവനന്തപുരം 4525, കൊല്ലം 2120, പത്തനംതിട്ട 1616, ആലപ്പുഴ 2619, കോട്ടയം 2290, ഇടുക്കി 1094, എറണാകുളം 8296, തൃശൂര്‍ 7353, പാലക്കാട് 3360, മലപ്പുറം 4555, കോഴിക്കോട് 3928, വയനാട് 487, കണ്ണൂര്‍ 2253, കാസർകോട് 904 എന്നിങ്ങനേയാണ് ഇന്ന് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള എണ്ണം.
2,89,283 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,31,203 പേര്‍ വീട് / ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറൻറീനിലും 38,743 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3383 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതുവരെ പരിശോധിച്ചത് 1,86,81,051 സാമ്പിളുകൾ

റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ആകെ ഹോട്ട്സ്‌പോട്ടുകൾ 877

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 877 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    
News Summary - corona virus kerala daily update 22 may 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.