തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. പ്രതിരോധ പ്രവർത്തനങ ്ങളുടെ ഭാഗമായി പഠനയാത്രകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് ക് കത്തയച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നിർദേശം നൽകി.
2321 പേർ വീടുകളിലും നൂറ് പേർ ആശുപത്രികളിലുമായി സംസ്ഥാനത്ത് 2421 പേരാണ് നിരീക്ഷണത്തിലുള്ളത്. 190 സാമ്പിളുകൾ പരിശോധിച്ചതിൽ നൂറ് സാമ്പിളുകളും നെഗറ്റീവായിരുന്നു. ചൈനയിൽ നിന്ന് തിരിച്ചു വന്നവരുടെ ആരോഗ്യം സംരക്ഷിക്കുക, മരണം ഒഴിവാക്കുക, രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങളാണുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിരീക്ഷണത്തിലുള്ളവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ പുറത്തു പോകരുതെന്നും ആരോഗ്യ മന്ത്രി അഭ്യർഥിച്ചു.
കൊറോണ സ്ഥിരീകരിച്ച തൃശൂർ, കാസർകോട്, ആലപ്പുഴ ജില്ലകളിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിച്ച ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.