പി.കെ ശ്യാമള, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ

ഇ.പിക്കെതിരായ ആരോപണം: ആന്തൂർ ​നഗരസഭ പ്രതിക്കൂട്ടിൽ, സാജ​െൻറ ആത്മഹത്യ വീണ്ടും ചർച്ചയാവുന്നു

ഇ.പി. ജയരാജനെതിരെ അഴിമതി ആരോപണ ചർച്ച ചൂട് പിടിക്കുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് ആന്തൂർ നഗരസഭയാണെന്ന് ചൂണ്ടികാണിക്കുന്നവർ ഏറെ. ആന്തൂര്‍ നഗരസഭയിലെ ബക്കളത്തിനടുത്താണ് വൈദേകം ആയുർവേദ ഹീലിങ് വില്ലേജ്. ഇതിലാണ് ഇ.പിയുടെ ഭാര്യക്കും മകനും പങ്കാളിത്തമുള്ളത്. വെള്ളിക്കീല്‍ പുഴയുടെ അരികിലുള്ള ഉടുപ്പക്കുന്ന് നിരപ്പാക്കിയാണ് നിര്‍മാണം നടത്തിയത്.

ഇതിന് അനുമതി നൽകിയത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദ​െൻറ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ്. ഈ സെൻററിനെതിരെ  ഇതിനകം പുറത്തുവരുന്ന ആരോപണങ്ങൾക്ക് കയ്യും കണക്കുമില്ല. 11 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ആയുര്‍വേദ റിസോര്‍ട്ടാണിത്. ഇൗ നഗരസഭയിൽ തന്നെയാണ് പാർത്ഥ കൺവൻഷൻ സെൻറർ നിർമിച്ച പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. നഗരസഭയാണ് ജീവനൊടുക്കുന്നതിലേക്ക്  നയിച്ചതെന്നായിരുന്നു വിമർശനം.15 കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതി​​​െൻറ മനോവിഷമം സാജനുണ്ടായിരുന്നുവെന്നാണ് പറയുന്നത്. 2019 ജൂൺ 18 നാണ് പുതിയതെരുവിലെ വീട്ടിൽ സാജൻ ജീവനൊടുക്കുന്നത്. എന്നാൽ, ഇ.പി. ജയരാജ​െ ൻറ കുടുംബം നേതൃത്വ​ം നൽകുന്ന വൈദേകം നിർമ്മാണപ്രവൃത്തിയിലും നടത്തിപ്പിലും നിരവധി ആരോപണമാണ് നേരിട്ടത്. ഈ സാഹചര്യത്തിലാണ് ചട്ടങ്ങൾ കാണിച്ച് ദുരിതത്തിലായ പ്രവാസി വ്യവസായി മരിക്കാനിടയായ സംഭവം ചർച്ചയാകുന്നത്.

ഉടുപ്പക്കുന്ന് നിരപ്പാക്കി വൈദേകം നിർമ്മിക്കുന്നതിനെതിരെ അന്ന​ുതന്നെ പാര്‍ട്ടിക്കകത്തും പുറത്തും ആക്ഷേപമുയർന്നു. പദ്ധതിക്കെതിരേ ശാസ്ത്രസാഹിത്യ പരിഷത്ത് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കുന്നതുവരെയെത്തി കാര്യങ്ങൾ. എന്നാൽ, ഒരിടത്തും തടസങ്ങളുണ്ടായില്ല. 2014 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍വന്നത്. മൂന്നുകോടി മൂലധനത്തില്‍.

നിലവില്‍ 10 കോടിയാണ് ഷെയര്‍ കാപ്പിറ്റല്‍. പെയ്ഡ് അപ്പ് കാപ്പിറ്റല്‍ 6.65 കോടി. 13 ഡയറക്ടര്‍മാരാണ് കമ്പനിക്കുള്ളത്. ഏറ്റവുമധികം ഓഹരിയുള്ളത് ഡയറക്ടര്‍ ഇ.പി. ജയരാജ​െ ൻറ മകന്‍ പി.കെ. ജയ്സണാണെന്നാണ് ആക്ഷേപം. മറ്റു ഡയറക്ടര്‍മാര്‍- സി.കെ. ഷാജി, ഫിഡ രമേഷ്, കെ.പി. രമേഷ്‌കുമാര്‍, നജീബ് കാദിരി, പി. മുഹമ്മദ് അഷ്‌റഫ്, പട്ടത്ത് രാജേഷ്, സുഭാഷിണി, സുധാകരന്‍ മാവേലി, സുജാതന്‍ സരസ്വതി, പി.കെ. ഇന്ദിര, ചൈതന്യാ ഗണേഷ് കുമാര്‍ എന്നിവരാണ്.

പി.കെ. ജയ്‌സണും കെ.പി. രമേഷ് കുമാറും എട്ടുവര്‍ഷമായി ഡയറക്ടര്‍മാരാണ്. ജയരാജ​െൻറ ഭാര്യ പി.കെ. ഇന്ദിര, ഗണേഷ് കുമാര്‍ എന്നിവര്‍ 2021 ഒക്ടോബര്‍ 30 നാണ് ഡയറക്ടര്‍ബോര്‍ഡിലെത്തിയത്. വിവാദമായ സാഹചര്യത്തിൽ ആന്തൂർ നഗരസഭയുടെ ഇടപെടൽ, കുന്ന് നിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് നൽകിയ പരാതിയുൾപ്പെടെ സി.പി.എമ്മിന് പരിശോധിക്കേണ്ടിവരും. ചുരുക്കത്തിൽ ഇ.പി. ജയരാജ​നെതിരായ ആരോപണം എം.വി. ഗോവിന്ദനിലും ചെന്നെത്തുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പിണറായി വിജയൻ പുലർത്തുന്ന മൗനം ചർച്ചയാകുന്നത്.

Tags:    
News Summary - Corruption allegation against EP Jayarajan: Anthur Municipal Council accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.