കേരള യൂനിവേഴ്സിറ്റി കലോത്സവത്തില്‍ കോഴ: മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂനിവേഴ്സിറ്റി കലോത്സവത്തിൽ വിധികര്‍ത്താക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റിൽ. കേരള യൂനിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് കന്‍റോണ്‍മെന്‍റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും. സംഭവത്തെതുടര്‍ന്ന് കലോത്സവം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രി യൂനിവേഴ്സിറ്റി കോളേജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കളുടെ അഭിപ്രായം. 

Tags:    
News Summary - Corruption in Kerala University Arts Festival: Three judges arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.