ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ്​ അട്ടിമറിച്ചു- സി.ഒ.ടി. നസീർ

കണ്ണൂർ: സി.പി.എം വിമതൻ സി.ഒ.ടി. നസീർ വ​ധശ്രമ​ക്കേസിൽ എ.എൻ. ഷംസീർ എം.എൽ.എക്കെതിരായ മൊഴി പൊലീസ്​ അട്ടിമറിച്ചതി​​െ ൻറ വിവരങ്ങൾ പുറത്ത്​. നസീറിനെതിരെ താൻ നൽകിയ മൊഴിയുടെ പകർപ്പ്​ ആവശ്യപ്പെട്ടിട്ടും പൊലീസ്​ നൽകിയില്ലെന്നും ​ സി.​െഎയുമായുള്ള േഫാൺ സംഭാഷണത്തി​​െൻറ റെക്കോഡ്​ കൈവശമുണ്ടെന്നും നസീർ വെളിപ്പെടുത്തി. മൊഴിപ്പകർപ്പ്​ നൽകാന ാവില്ലെന്നും കോടതിയിൽ നൽകുമെന്നുമാണ്​ സി.ഐ പറഞ്ഞത്​. ​ഭരണപക്ഷ എം.എൽ.എയായ ​ഷംസീറിനെ രക്ഷിക്കാൻ പൊലീസ്​ നടത് തിയ കളികളാണ്​ ​ഇതോടെ പുറത്തുവരുന്നത്​.

കേ​സന്വേഷിക്കുന്ന തലശ്ശേരി സി.​െഎ വിശ്വംഭരൻ നായർക്ക്​ മുമ്പാകെ ന ൽകിയ രണ്ട്​ മൊഴികളിൽ, തനിക്കെതിരായ ആക്രമണത്തിന്​ പിന്നിലെ ഗൂഢാലോചന നടത്തിയത്​ എ.എൻ. ഷംസീറാണെന്ന്​ വ്യക്​തമ ായി പറഞ്ഞിട്ടു​െണ്ടന്ന്​ നസീർ പറഞ്ഞു. താനും അഭിഭാഷകനും ആവശ്യപ്പെ​ട്ടെങ്കിലും മൊഴിപ്പകർപ്പ്​ നൽകാൻ തയാറായി ല്ല.

ഷംസീറിനെതിരെ ​നസീർ മൊഴി നൽകിയിട്ടില്ലെന്ന്​ ആഭ്യന്തര വകുപ്പി​​െൻറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായ ി വിജയൻ ചൊവ്വാഴ്​ച നിയമസഭയിൽ പറഞ്ഞിരുന്നു. അന്നുതന്നെ അത്​ നി​ഷേധിച്ച്​ നസീർ രംഗത്തുവരുകയും ചെയ്​തിരുന്നു. എന്നാൽ, ഷംസീറിനെതിരായ നസീറി​​െൻറ മൊഴി പൂർണമായും അവഗണിച്ചാണ്​ പൊലീസ് മുന്നോട്ടുപോകുന്നത്​. നസീർ മൊഴി ആവർത്തിക്കുന്ന സാഹചര്യത്തിൽ ഷംസീർ സംശയത്തി​​െൻറ കരിനിഴലിലാണ്​. എന്നാൽ, ഭരണപക്ഷ എം.എൽ.എക്ക്​ ഭരണകൂടത്തി​​െൻറയും പാർട്ടിയുടെയും പിന്തുണയുണ്ടെന്നാണ്​ നസീറി​​െൻറ മൊഴി അവഗണിക്കുന്ന പൊലീസ്​ നടപടി വ്യക്​തമാക്കുന്നത്​. ഷംസീറിനെതിരായ മൊഴിയിൽ അന്വേഷണം നടക്കുന്നില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട്​ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്​ നസീർ.

സി.ഒ.ടി. നസീർ വധശ്രമക്കേസ്: മുഖ്യപ്രതികളുമായി തലശ്ശേരിയിൽ തെളിവെടുപ്പ്
തലശ്ശേരി: മുൻ സി.പി.എം പ്രാദേശികനേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ പ്രതികളുമായി പൊലീസ് വ്യാഴാഴ്ച വൈകീട്ട് നഗരത്തിൽ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതികളായ കതിരൂർ വേറ്റുമ്മൽ ആണിക്കാംെപായിലിലെ കൊയിറ്റി ഹൗസിൽ സി. ശ്രീജിൽ (26), തലശ്ശേരിക്കടുത്ത കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്സിൽ റോഷൻ ആർ. ബാബു (26) എന്നിവരുമായാണ് അന്വേഷണ ഉദ്യോഗസ്ഥരായ തലശ്ശേരി സി.െഎ വി.െക. വിശ്വംഭരൻ നായർ, എസ്.െഎ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുത്തത്. മേയ് 18ന് രാത്രി ഏഴരയോടെ നസീറിനെ ആക്രമിച്ച കായ്യത്ത് റോഡ് കനക് റെസിഡൻസി പരിസരം, ഒ.വി റോഡ് എം.ആർ.എ ബേക്കറി പരിസരം, തലശ്ശേരി സായ് സ​െൻററിന് സമീപത്തെ ഓവര്‍ബറീസ് ഫോളി എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.

നസീറിനെ ആക്രമിച്ച േകസിൽ കഴിഞ്ഞ വെള്ളിയാഴ്ച അഡ്വ. എൻ.ആർ. ഷാനവാസ് മുഖേന കോടതിയിൽ കീഴടങ്ങിയ ശ്രീജിലിനെയും റോഷൻ ബാബുവിനെയും കോടതിയിൽനിന്ന്​ കസ്​റ്റഡിയിൽ വാങ്ങിയാണ് പൊലീസ് തെളിവെടുപ്പ് നടത്തുന്നത്. ഏഴു ദിവസത്തേക്കാണ് തല​േശ്ശരി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടു പ്രതികളെയും പൊലീസ് കസ്​റ്റഡിയിൽ വിട്ടുനൽകിയത്. നസീറിനെ ആക്രമിക്കാൻ പ്രതികൾ ഉപയോഗിച്ച കത്തിയും ഇരുമ്പുദണ്ഡും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു.

അതിനിടെ, കേസിൽ പ്രതികളായ മൂന്നുപേർ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ച വിധിപറയും. കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി. ജിതേഷ് (35), കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ (32), ചെറിയാണ്ടി ഹൗസിൽ സി. മിഥുൻ (30) എന്നിവരാണ്​ മുൻകൂർ ജാമ്യഹരജി നൽകിയത്​. കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പൊന്ന്യം വെസ്​റ്റ്​ പുല്യോടി ചേരി പുതിയവീട്ടിൽ കെ. അശ്വന്ത് (20), കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ. സോജിത്ത് (25) എന്നിവർ നൽകിയ ജാമ്യഹരജിയും കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹരജി നൽകിയവരെല്ലാം സി.പി.എം പ്രവർത്തകരാണ്.


സി.ഒ.ടി. നസീർ വധശ്രമം: എ.എൻ. ഷംസീർ എം.എൽ.എയെ അറസ്​റ്റ്​ ചെയ്യണം -ബി.ജെ.പി
തലശ്ശേരി: മുൻ സി.പി.എം നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയ എ.എൻ. ഷംസീർ എം.എൽ.എയെ അറസ്​റ്റ്​ ചെയ്യണമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ്​ അന്വേഷണത്തിൽ തല​േശ്ശരി പൊലീസ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. സംഭവത്തിൽ എ.എൻ. ഷംസീർ എം.എൽ.എയും രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഢാേലാചന നടത്തിയതായി നസീർതന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആക്രമണത്തിന് മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും ഒത്താശയുണ്ടായി. എന്നാൽ, എം.എൽ.എയെ ചോദ്യം ചെയ്യാൻപോലും അന്വേഷണ ഉദ്യോഗസ്ഥർ ധൈര്യപ്പെടുന്നില്ല.

തലശ്ശേരിയിൽ കഴിഞ്ഞകാലങ്ങളിൽ നടന്ന കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും എ.എൻ. ഷംസീറിന് പങ്കുണ്ടോ എന്ന് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം. ന്യൂനപക്ഷപ്രേമം നടിച്ച് സി.പി.എം മുസ്​ലിം മതസ്ഥാപനങ്ങളെയും വ്യക്തികളെയും ആക്രമിക്കുകയാണ്. സഹകരണ ബാങ്ക് മുഖേന വിതരണംചെയ്ത സർക്കാർ ക്ഷേമപെൻഷൻ നഗരത്തിലെ ബാങ്ക് ജീവനക്കാരായ സി.പി.എം നേതാക്കൾ കള്ള ഒപ്പിട്ട് തട്ടിയെടുത്തു. ഇത് ചെയ്തത് എം.എൽ.എയുടെ കൂട്ടാളികളാണ്. തലശ്ശേരി സ്​റ്റേഡിയം നവീകരണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി എൻ. ഹരിദാസ്, മണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ്, പി.പി. അജിത്ത്, പി. രമേശ് എന്നിവർ പ​െങ്കടുത്തു.

Tags:    
News Summary - COT Naseer Death case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.