ആറ്റിങ്ങൽ: മാമം നദിയിൽ കാണപ്പെട്ട ഒറിജിനലിന് സമാനമായ വ്യാജ നോട്ടുകെട്ടുകൾ ആദ്യം ആശങ്ക പരത്തി. സിനിമ-സീരിയൽ ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിച്ചവയാണെന്ന് വ്യക്തമായതോടെയാണ് ആശങ്കയൊഴിഞ്ഞത്.
മാമം നദിയിൽ രാവിലെ കുളിക്കാനിറങ്ങിയ വ്യക്തി നദിയിൽ കണ്ട ചാക്ക് കെട്ട് എന്താണെന്ന് പരിശോധിച്ചപ്പോഴാണ് നോട്ടുകെട്ടുകളാണെന്ന് മനസ്സിലായത്. 500 രൂപ എന്ന് അച്ചടിച്ചവയായിരുന്നു കെട്ടുകൾ.
നദിയിൽ നിന്ന് നോട്ടുകെട്ടുകൾ കിട്ടിയെന്ന വാർത്ത പരന്നതോടെ ജനങ്ങൾ നദിക്കരയിൽ പല ഭാഗത്തായി ഓടിയെത്തി. വീണ്ടും മറ്റൊരു ചാക്കിൽ നിന്നും സമാനരീതിയിലുള്ള നോട്ടുകൾ കിട്ടി. പിന്നീടാണ് കിട്ടിയ നോട്ടുകൾ വ്യാജ നോട്ടുകളാണെന്ന് വ്യക്തമായത്.
നോട്ടിൽ ഷൂട്ടിങ് ആവശ്യത്തിന് എന്ന് രേഖപ്പെടുത്തിയിരുന്നു. ഒരുവശത്ത് മാത്രമായിരുന്നു പ്രിൻറിങ്. സിനിമ-സീരിയൽ ഷൂട്ടിങ്ങിന് ശേഷം ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് ഇവ വിശദപരിശോധനക്കായി കൊണ്ടുപോയതോടെയാണ് നദീതീരത്തെ ആളും ആശങ്കയും ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.