തിരുവല്ല: തിരുവല്ലയിലെ കുറ്റപ്പുഴയിൽ ഹോംസ്റ്റേ കേന്ദ്രീകരിച്ച് കള്ളനോട്ട് നിർമിച്ച് വിതരണം ചെയ്ത കേസിൽ ഒളിവിലിരുന്ന രണ്ടാം പ്രതിയും പിടിയിൽ. കണ്ണൂർ പത്തായമുക്ക് ഏറാഞ്ചേരി വീട്ടിൽ സുധീറാണ് (32) പിടിയിലായത്.
തൃശൂർ മണ്ണുത്തിയിൽ നിന്നുമാണ് തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 24ന് കേസിലെ പ്രധാന പ്രതി അടക്കം അഞ്ചുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്. ഷിബു (43), ഭാര്യ സുകന്യ (നിമിഷ -31), ഷിബുവിെൻറ സഹോദരൻ എസ്. സജയൻ (35), കൊട്ടാരക്കര ജവഹർനഗർ ഗാന്ധിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ (40), ഷിബുവിെൻറ പിതൃസഹോദര പുത്രൻ സജി (38) എന്നിവരാണ് മുമ്പ് പിടിയിലായത്.
നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിൻററും പേപ്പറുകളും സംഘം ഉപയോഗിച്ചുവന്നിരുന്ന രണ്ട് ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. ഫെബ്രുവരിയിൽ തൃശൂരിലെ ചെങ്ങരംകുളങ്ങരയിൽ വ്യാജനോട്ട് അച്ചടിച്ചതിന് സംഘം പിടിയിലായി ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് വീണ്ടും നോട്ട് നിർമാണവും വിതരണവും നടത്തിയത്.
കണ്ണൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും വാടകവീടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നോട്ട് നിർമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കേസുണ്ട്. സുധീറിനെ കോടതി റിമാൻഡ് ചെയ്തതായി എസ്.ഐ എ. അനീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.