അമേരിക്കൻ കമ്പനിയുടെ വർഗീയ സർവേ കേന്ദ്രം അന്വേഷിക്കണം -ഹൈകോടതി

കൊ​ച്ചി: രാ​ജ്യ​ത്തി​ന്റെ അ​ഖ​ണ്ഡ​ത​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ ക​മ്പ​നി കേ​ര​ള​ത്തി​ല​ട​ക്കം ന​ട​ത്തി​യ സ​ർ​വേ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ 54 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ 2010ൽ ​ന​ട​ത്തി​യ സം​ശ​യ​ക​ര​മാ​യ സ​ർ​വേ​യി​ൽ കേ​ര​ള പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണം പ​ര്യാ​പ്ത​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ഉ​ത്ത​ര​വ്. അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​ൻ​സ്റ്റ​ൺ സ​ർ​വേ റി​സ​ർ​ച് അ​സോ​സി​യ​റ്റ്സ് (പി.​എ​സ്.​ആ​ർ.​എ) എ​ന്ന സ്ഥാ​പ​ന​ത്തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലെ ടെ​യ്​​ല​ർ നെ​ൽ​സ​ൺ സോ​ഫ്രെ​സ് (ടി.​എ​ൻ.​എ​സ്) ഇ​ന്ത്യ ലി​മി​റ്റ​ഡാ​ണ് ഇ​ന്ത്യ​യി​ൽ സ​ർ​വേ ന​ട​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ പ്ര​സി​ഡ​ന്റ് ഡോ. ​മേ​രി മ​ക്കി​ന്റോ​ഷ് ആ​ണ് ടി.​എ​ൻ.​എ​സ് ക​മ്പ​നി​യു​മാ​യി 2010ൽ ​ക​രാ​ർ ഒ​പ്പി​ട്ട​ത്.

2010 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ഫ്ര​ണ്ട്സ് ന​ഗ​റി​ൽ ന​ട​ത്തി​യ സ​ർ​വേ ക്ര​മ​സ​മാ​ധ​ന പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മാ​യി. സ​ർ​വേ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ച്ച ബു​ക്ക്​​ലെ​റ്റി​ലെ ചോ​ദ്യ​ങ്ങ​ൾ ഇ​സ്​​ലാം മ​ത​വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി ഫോ​ർ​ട്ട് പൊ​ലീ​സ് ക​മ്പ​നി​ക്കും ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് സ​ക്സേ​ന​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ഇ​ന്റേ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം (​ഐ.​എ​സ്.​ഐ.​ടി) തി​രു​വ​ന​ന്ത​പു​രം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ മ​ത​സൗ​ഹാ​ർ​ദ​ത്തെ​യ​ട​ക്കം ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ർ​വേ എ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

ഇ​സ്​​ലാം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യെ​ന്ത്, ഇ​സ്​​ലാം മ​ത​വി​ശ്വാ​സം സം​ര​ക്ഷി​ക്കാ​ൻ ബോം​ബ് സ്ഫോ​ട​ന​മ​ട​ക്കം ന​ട​ത്തു​ന്ന​തി​നെ ന്യാ​യീ​ക​രി​ക്കു​ന്നു​ണ്ടോ, ന​ല്ല മു​സ്​​ലിം ആ​യി​രി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​മെ​ന്ത് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ൾ. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ൾ മ​ത​വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ്രീ​ൻ വേ​വ് 12 എ​ന്ന പേ​രി​ൽ ഇ​ന്ത്യ​ക്ക് പു​റ​മെ ഇ​ന്തോ​നേ​ഷ്യ, താ​യ്​​ല​ൻ​ഡ്, മ​ലേ​ഷ്യ തു​ട​ങ്ങി​യ 20 രാ​ജ്യ​ങ്ങ​ളി​ലാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പ​നി സ​ർ​വേ ന​ട​ത്തി​യ​ത്. പി.​എ​സ്.​ആ​ർ.​എ​ക്ക് ഇ​ന്ത്യ​യി​ൽ ഓ​ഫി​സു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ന്ത്യ​യെ​പ്പോ​ലെ ജ​നാ​ധി​പ​ത്യ സോ​ഷ്യ​ലി​സ്റ്റ് മ​തേ​ത​ര രാ​ജ്യ​ത്ത് ഇ​ത്ത​ര​മൊ​രു സ​ർ​വേ ന​ട​ത്താ​ൻ വി​ദേ​ശ ക​മ്പ​നി​യെ അ​നു​വ​ദി​ച്ച​ത് ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​നു​മ​തി വേ​ണം. എ​ന്നാ​ൽ, അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് സ​ർ​വേ ന​ട​ന്ന​ത്. ഇ​ത്ത​രം സ​ർ​വേ​ക​ൾ അ​നു​വ​ദി​ച്ചാ​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തെ​യും രാ​ജ്യ​സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​മെ​ന്നും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ത്ത്​ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഉ​ത്ത​ര​വ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നും അ​യ​ച്ചു​ന​ൽ​കാ​നും കോ​ട​തി ര​ജി​സ്ട്രി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. വി​ഷ​യം കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കേ​ണ്ട​തി​നാ​ൽ കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​റി​ന് കൈ​മാ​റാ​ൻ പൊ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - American company's communal survey center should be investigated - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.