കളിയിക്കാവിള: ഐസ്ക്രീം വാങ്ങിത്തരാമെന്ന് പറഞ്ഞ് ബംഗളൂരുവിൽനിന്ന് അഞ്ച് വയസ്സുകാരിയെ കടത്തിക്കൊണ്ടുവന്ന് കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിഞ്ഞ ദമ്പതിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട പൂവച്ചൽ സ്വദേശി ജോസഫ് ജോണ്‍ (55), ഭാര്യ എസ്തര് (48) എന്നിവരാണ് കസ്റ്റഡിയിലായത്.
ഇവര്‍ക്കൊപ്പം അഞ്ച് വയസ്സുകാരിയെ കൂടാതെ ജോസഫ് ജോണിെൻറ ആദ്യ ഭാര്യയിലെ എട്ട് വയസ്സുകാരനായ മകനും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി കളിയിക്കാവിള ബസ് സ്റ്റാന്‍ഡില്‍ ദമ്പതിമാര്‍ക്കൊപ്പം ഉണ്ടായിരുന്ന അഞ്ച് വയസ്സുകാരി നിർത്താതെ കരയുന്നതുകണ്ട് കളിയിക്കാവിള പൊലീസ് ഇടപെട്ടു.
സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ ബംഗളൂരുവില്‍നിന്ന് തട്ടിയെടുത്ത് കൊണ്ടുവന്നതാണെന്ന് എട്ട് വയസ്സുകാരന് പൊലീസിനോട് പറഞ്ഞത്. ംതുടര്‍ന്ന് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കഴിഞ്ഞ 18ന് ബംഗളൂരു മജസ്റ്റിക്കിന് സമീപം ഉപ്പര്‍പേട്ടയില്‍ ഒരു കുഞ്ഞിനെ കാണാതായതായി അവിടത്തെ പൊലീസിന് പരാതി ലഭിച്ച വിവരം അറിഞ്ഞു. അഞ്ചുവയസ്സുകാരിയുടെ ഫോട്ടോ അയച്ചുെകാടുത്തതോടെ കാണാതായ കുട്ടിയതാണ് ഇതെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് രണ്ടുകുട്ടികളെയും നാഗര്‍കോവില്‍ ശിശുസംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചു.
ജോസഫ് ജോണിന് ബംഗളൂരുവിലാണ് േജാലിയത്രെ. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനാല്‍ ബംഗളൂരുവില്‍നിന്നാണ് എസ്തറിനെ വിവാഹം കഴിച്ചത്.കൂടുതല്‍ ചോദ്യം ചെയ്യലില്‍നിന്ന് മാത്രമേ കുഞ്ഞിനെ കടത്തിയതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരം ലഭിക്കുകയുള്ളൂ. കുഞ്ഞിെൻറ ബന്ധുക്കള്‍ ബംഗളൂരുവില്‍നിന്ന് നാഗർകോവിലിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.