കട്ടപ്പന (ഇടുക്കി): ചാരായം വാറ്റ് കേന്ദ്രത്തിൽ റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ വാറ്റുകാർ വെട്ടി. മൂന്ന് പൊലീ സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. മേരികുളം അ യ്യരുപാറ പേഴത്തുംമൂട്ടിൽ ജയിംസ് (46), ഭാര്യ ബിൻസി (42) എന്നിവരാണ് പിടിയിലായത്. വാറ്റുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ തോമസ് ജോൺ, ശ്രീജിത്ത്, പൊലീസ് ജീപ്പ് ഡ്രൈവർ അനുമോൻ എന്നിവരെ ഉപ്പുതറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസ് ജോണിെൻറ രണ്ട് വിരലുകൾക്ക് മുറിവേറ്റിട്ടുണ്ട്. അയ്യരു പാറയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഉപ്പുതറ സർക്കിൾ ഇൻസ്പെക്ടർ എസ്.എം. റിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ്പരിശോധനക്കെത്തിയത്. അയ്യരുപാറ ജയിംസിെൻറ വീട്ടിൽ റെയ്ഡിനെത്തിയപ്പോൾ ജയിംസും ഭാര്യ ബിൻസിയും ചേർന്ന് മാരകായുധങ്ങൾ കാട്ടി പൊലീസിനെ വിരട്ടി. കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ ജയിംസും ഭാര്യയും ചേർന്ന് മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ചു.
വെട്ട് തടയാൻ ശ്രമിച്ചപ്പോഴാണ് തോമസ് ജോണിെൻറ വിരലുകൾക്ക് മുറിവേറ്റത്. ഇത് തടയുന്നതിനിടയിലാണ് മറ്റ് രണ്ട് പേർക്കും പരിക്കേറ്റത്. ഒടുവിൽ വനിത പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. ഇവരുടെ വീട്ടിൽനിന്ന് വാറ്റ് ഉപകരണങ്ങളും ഒരു ലിറ്റർ ചാരായവും പിടിച്ചെടുത്തു.
പൊലീസ് വരുന്നതറിഞ്ഞ് വീട്ടിലുണ്ടായിരുന്ന കൂടുതൽ ചാരായവും കുപ്പികളും പ്രതികൾ നശിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആക്രമിച്ച് പരിക്കേൽപിച്ചതിനും ചാരായ വാറ്റ് നടത്തിയതിനും പ്രതികൾക്കെതിരെ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.