കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരായ പരാമർശങ്ങളിൽ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ. കോടതിയിൽ ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും വിധി നേരത്തേ എഴുതിവെച്ചെന്നുമുള്ള പ്രസ്താവനക്കെതിരെ നടപടിക്ക് അനുമതി തേടി ഹൈകോടതി അഭിഭാഷകൻ എം.ആർ. ധനിലാണ് അഡ്വക്കറ്റ് ജനറലിന് അപേക്ഷ നൽകിയത്.
വിധി എന്നു പ്രസ്താവിക്കുമെന്ന് മാത്രമേ ഇനി അറിയാനുള്ളൂവെന്നും ഇവിടെ ഉന്നതനും സാധാരണക്കാരനും രണ്ടു നീതിയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതടക്കമുള്ള പരാമർശങ്ങൾ വിചാരണക്കോടതിയെയും ജഡ്ജിയെ വ്യക്തിപരമായും അപകീർത്തിപ്പെടുത്തുന്നതാണെന്ന് അപേക്ഷയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.