തിരുവനന്തപുരം: കോൺഗ്രസിെൻറ പാർട്ടി ഭരണഘടന, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും അധികാരങ്ങളും നൽകാത്തതാണെന്ന് കോടതി നിരീക്ഷണം. കോൺഗ്രസ് സംഘടന െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ നാമനിർദേശപട്ടിക തടയണമെന്നും പാർട്ടി ഭരണഘടന പ്രകാരം െതരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ഹരജി പരിഗണിക്കവേയാണ് തിരുവനന്തപുരം മുനിസിഫ് കോടതിയുടെ പരാമർശം.
കോൺഗ്രസ് പ്രവർത്തകനായ ബാഹുവാണ് ഹരജി നൽകിയത്. നാമനിർദേശപത്രിക തടഞ്ഞുകൊണ്ട് കോടതി നേരത്തെ ഇടക്കാല സ്‌റ്റേ നൽകിയിരുന്നു. സമാനമായ പരാതിയിൽ ഹൈകോടതി ഇടക്കാല നിരോധന ഉത്തരവ് നൽകാത്തതുകൊണ്ട് തന്നെ ഈ കോടതി സ്‌റ്റേ ഉത്തരവ് നൽകാൻ പാടില്ലെന്ന് കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ വാദിച്ചു. ഇതേത്തുടർന്ന് നീതിന്യായ മര്യാദയുടെ പേരിൽ നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
കോൺഗ്രസ് ഭരണഘടനയിൽ െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പ്രത്യേകസമിതി ഉണ്ടെന്നും ഈ സമിതിയിലേ ഇത്തരം തർക്കങ്ങൾ ഉന്നയിക്കാവൂ എന്നും സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇതിന്മേൽ കോടതിയിൽ പോകാൻ പ്രവർത്തകന് സ്വാതന്ത്ര്യം ഇല്ലെന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് കോടതി ഭരണഘടനയുടെ സാധുത ചോദ്യംചെയ്തത്. ഗ്രൂപ് നേതാക്കൾ ഇഷ്ടക്കാരെ തിരുകിക്കയറ്റി സാധാരണ പ്രവർത്തകരുടെ അവകാശങ്ങൾ ലംഘിച്ച് നാമനിർദേശ പട്ടിക നൽകുന്നു എന്നായിരുന്നു ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.