കൊച്ചി: ഓൺലൈൻ പോർട്ടൽ ‘മറുനാടൻ മലയാളി’യുടെ ഉടമ ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ ഷാജൻ സ്കറിയ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് വ്യക്തമാക്കിയത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന ശ്രീനിജിന്റെ അഭിഭാഷകെൻറ വാദം പരിഗണിച്ച് കേസ് ഈ മാസം 16ലേക്ക് മാറ്റി. ‘മറുനാടൻ മലയാളി’ തനിക്കെതിരെ നിരന്തരം വ്യാജവാർത്ത നൽകുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ആരോപിച്ചാണ് ശ്രീനിജിൻ എം.എൽ.എ പരാതി നൽകിയത്. ആസൂത്രിത അജണ്ടയുടെ ഭാഗമായാണ് നിരന്തരം ഇത്തരത്തിൽ വാർത്തകൾ നൽകുന്നതെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.