കസ്റ്റഡി റദ്ദാക്കണമെന്ന പൾസർ സുനിയുടെ ഹർജി ഇന്ന് പരിഗണിക്കും 

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും. കാക്കനാട് കുന്നുംപുറം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. സു​നി​യെ പൊ​ലീ​സ്​ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​തി​നാ​ൽ ക​സ്​​റ്റ​ഡി റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രതിഭാഗമാണ് കോടതിയെ സമീപിച്ചത്. പൊലീസ് മർദനത്തെക്കുറിച്ചു മുൻപ് ആരോപണം ഉന്നയിക്കാത്ത സുനിൽ കഴി‍ഞ്ഞ ദിവസം പൊലീസ് മർദിച്ചതായി കോടതിയിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് എത്രയും വേഗം കസ്റ്റഡി അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു അപേക്ഷ നൽകിയിരിക്കുന്നത്.

അതേസമയം, പള്‍സര്‍ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന്‍റെ പേരില്‍ സുനിയെ മർദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. ഇതിന് തെളിവായി ചോദ്യം ചെയ്യലിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഗൂഢാലോചന സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് കൂട്ടുപ്രതികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരണമെന്നും പൊലീസ് കോടതിയെ അറിയിക്കും.

കേസിലെ ഗൂഢാലോചന കണ്ടെത്താനുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി സുനി സഹകരിക്കുന്നില്ലെന്നാണ് സൂചന. ജയിലിൽനിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം ആവർത്തിക്കുക മാത്രമാണ് സുനി ചെയ്യുന്നത്. ഗൂഢാലോചനയെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിുന്നില്ല. അഞ്ചു ദിവസത്തേക്കു ലഭിച്ച കസ്റ്റഡിയുടെ ആദ്യ ദിവസം ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികളാണു സുനിൽ നൽകിയത്. ചോദ്യംചെയ്യലില്‍ സൈബര്‍ ഫൊറന്‍സിക്, മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടാനും ശ്രമിക്കുന്നുണ്ട്. അന്വേഷണസംഘത്തെ പല സംഘങ്ങളായി തിരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 

ജയിലിൽ നിന്ന് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്തുവെന്ന് സുനി വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പുണ്ണിയെ ആദ്യം വിളിച്ചത് ജയിലിനകത്തുള്ള കോയിന്‍ ബോക്‌സ് ഫോണില്‍ നിന്നാണെന്ന് സുനി പറഞ്ഞിരുന്നു. സുനിയെ നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ വീണ്ടും ചോദ്യംചെയ്‌തേക്കാനിടയുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്ന് റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് പറഞ്ഞു.

സേ​ലം സ്വ​ദേ​ശി സ്വാ​മി​ക്ക​ണ്ണി​​​​​​​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ്​ സു​നി ജ​യി​ലി​ൽ ഉ​പ​യോ​ഗി​ച്ച​തെ​ന്നും ഏ​പ്രി​ൽ മു​ത​ൽ ഫോ​ൺ കാ​ക്ക​നാ​ട്​ ജ​യി​ലി​​​​​​​​െൻറ പ​രി​ധി​യി​ലാ​ണെ​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സു​നി​യു​ടെ സു​ഹൃ​ത്ത്​ മ​ഹേ​ഷ്​ ഷൂ​സി​ൽ ഒ​ളി​പ്പി​ച്ച്​ ഫോ​ൺ ജ​യി​ലി​ലെ​ത്തി​ച്ച്​ സു​നി​ൽ എ​ന്ന​യാ​ൾ​ക്ക്​ കൈ​മാ​റു​ക​യും ഇ​യാ​ൾ സു​നി​ക്ക്​ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച​തി​​​​​​​​െൻറ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ്​ കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം പ്ര​തി​ഭാ​ഗ​ത്തി​ന്​ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ വ്യാ​ഴാ​ഴ്​​ച അ​ങ്ക​മാ​ലി കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

അതിനിടെ, നടീനടന്മാർ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ പൊലീസ് സംഘാടകനായ കെ.എസ്. പ്രസാദിന്‍റെ മൊഴിയെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയിൽ നടി എത്തിയ സംവിധായകൻ ലാലിന്‍റെ വീട്ടിൽ അവരെ സന്ദർശിച്ച നിർമാതാവ് ആന്‍റോ ജോസഫിന്‍റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. നടി ഉപദ്രവിക്കപ്പെട്ട ദിവസം രാത്രിയിൽ സംവിധായകൻ ലാലിന്‍റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ആന്‍റോ ജോസഫ് പറ‍ഞ്ഞു.

Tags:    
News Summary - The court will connsider Pulsur suni's plea regarding judicial custody today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.