കോഴിക്കോട്: ജില്ല കോടതിയുടെ മുറ്റത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതി പ്രസവിച്ചു. പൂര്‍ണവളര്‍ച്ചയത്തൊത്ത കുഞ്ഞ് മരിച്ചനിലയിലായിരുന്നു. അവശനിലയിലായ യുവതിയെ മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിമാടുകുന്ന് സാമൂഹികനീതി സമുച്ചയത്തിലെ ഷോര്‍ട്ട്സ്റ്റേ ഹോമില്‍ കഴിയുകയായിരുന്ന ഒഡിഷ സ്വദേശിനിയായ നാല്‍പതു വയസ്സുതോന്നിക്കുന്ന സുമതിയെന്ന നാടോടി സ്ത്രീയാണ് കോടതിവളപ്പില്‍ പ്രസവിച്ചത്. ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം.
മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്ത്രീയെ തിങ്കളാഴ്ച രാവിലെ വൈദ്യപരിശോധനക്കായി ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, യുവതി പരിശോധിക്കാന്‍ സമ്മതിക്കാതെ ബഹളം വെച്ചതിനത്തെുടര്‍ന്ന് ഷോര്‍ട്ട്സ്റ്റേ ഹോം അധികൃതര്‍ വനിത ഹെല്‍പ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വനിത പൊലീസിന്‍െറ സഹായത്തോടെ യുവതിയെ മജിസ്ട്രേറ്റിന്‍െറ മുമ്പാകെ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഷോര്‍ട്ട്സ്റ്റേ ഹോം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന്‍െറ ഇടവേളയായതിനാല്‍ മജിസ്ട്രേറ്റിനെ കാണാനായില്ല. ഇതിനിടയില്‍ ടോയ്ലറ്റില്‍ കയറിയ യുവതി പുറത്തിറങ്ങിയ ഉടന്‍ പ്രസവിക്കുകയായിരുന്നു.
തുടര്‍ന്ന് വനിത ഹെല്‍പ്ലൈനിലെയും ബീച്ച് ഫയര്‍സ്റ്റേഷനിലെയും അധികൃതരത്തെി ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. വാര്‍ഡില്‍ കഴിയുന്ന സ്ത്രീയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. കുഞ്ഞിന്‍െറ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രസവത്തിനു രണ്ടുദിവസം മുമ്പ് ഗര്‍ഭാവസ്ഥയില്‍ത്തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
വെള്ളിമാടുകുന്ന് ഷോര്‍ട്ട്സ്റ്റേ ഹോമില്‍ ഒക്ടോബര്‍ 29നാണ് വടകര വനിതാ ഹെല്‍പ്ലൈന്‍ അധികൃതര്‍ സുമതിയെ എത്തിച്ചത്. വന്നതുമുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇടക്ക് കടുത്ത വയറുവേദന ഇവര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഗര്‍ഭിണിയാണോ എന്ന കാര്യം സ്ഥിരീകരിച്ചിരുന്നില്ല. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ക്ക് ഷോര്‍ട്ട്സ്റ്റേഹോമിലെ ജീവനക്കാര്‍ കൂട്ടിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.