കൊച്ചി: എറണാകുളത്തുനിന്ന് അയച്ച സാമ്പിളുകളിൽ 67 പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്ന് ജില്ല കലക്ടർ. ആലപ് പുഴ എൻ.ഐ.വിയിലാണ് ഇവ പരിശോധിച്ചത്. കൂടാതെ തിങ്കളാഴ്ച കൊച്ചി തുറമുഖത്ത് എത്തിയ അഞ്ച് കപ്പലുകളിലെ 129 ജീവനക്കാരെ പരിശോധിച്ചതിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കലക്ടർ അറിയിച്ചു.
എറണാകുളം ജില്ലയിൽ 16 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ ഏഴു പേർ യു.കെയിൽനിന്നുള്ള യാത്രാസംഘത്തിൽ ഉൾപ്പെട്ടവരാണ്. കൂടാതെ എറണാകുളം ജില്ലയിലെ മൂന്നുപേരും കണ്ണൂരിലെ അഞ്ചുപേരും മലപ്പുറത്തെ ഒരാളും എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.