തിരുവനന്തപുരം: അധ്യാപകരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ സ്കൂൾ തുറന്നദിനം തന്നെ തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചു. വ്യാഴാഴ്ചയിലെ പൊതു അവധികൂടി കഴിഞ്ഞ് സ്കൂൾ ഇനി വെള്ളിയാഴ്ചയേ തുറക്കൂ.യു.പി, ഹൈസ്കൂൾ ക്ലാസുകളിലെ എട്ട് അധ്യാപകരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഒന്നിച്ച് വ്യാപൃതരായവരാണ്.
രോഗം സ്ഥിരീകരിച്ച ആരും തിങ്കളാഴ്ച സ്കൂളിൽ എത്തിയിട്ടില്ല. എന്നാൽ, ഇവർക്ക് മറ്റ് അധ്യാപകരുമായി ശുചീകരണം നടത്തിയ ദിനങ്ങളിൽ സമ്പർക്കമുള്ളതിനാൽ സ്കൂളിന് അവധി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം തീരുമാനമെടുക്കുകയായിരുന്നു. കോട്ടൺഹിൽ ഹയർസെക്കൻഡറിയുടെ സമീപത്തുള്ള എൽ.പി സ്കൂളിലാണ് മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ. അനിൽ എന്നിവർ പെങ്കടുത്ത പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സംസ്ഥാനത്തെ മറ്റ് ഏതാനും സ്കൂളുകളിലും അധ്യാപകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളിൽ ആരിലും ആദ്യദിനത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.