തിരുവനന്തപുരം: സംസ്ഥാനത്ത് 2479 കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 2716 പേർ രോഗമുക്തി നേടി
2255 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2255 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 149 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 463 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 267 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 140 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 21,268 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 60,448 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 11 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.
34 ആരോഗ്യപ്രവർത്തകർക്ക് രോഗം
34 ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. തിരുവനന്തപുരം 10, കണ്ണൂര്‍ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 പേർ വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 8, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5 വീതവും, എറണാകുളം ജില്ലയിലെ 4, കൊല്ലം, തൃശൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയില്‍ എ.ആര്‍. ക്യാമ്പിലെ 60 പേര്‍ക്കും രോഗം ബാധിച്ചു.
2716 പേർക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2716 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയത്. തിരുവനന്തപുരം ജില്ലയിലെ 426 പേരുടെയും, കൊല്ലം 114, പത്തനംതിട്ട 105, ആലപ്പുഴ 438, കോട്ടയം 117, ഇടുക്കി 26, എറണാകുളം 185, തൃശൂര്‍ 140 , പാലക്കാട് 93, മലപ്പുറം 627 , കോഴിക്കോട് 272 , വയനാട് 28, കണ്ണൂര്‍ 73, കാസർകോഡ് 72 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം.
ഇന്ന് സ്ഥിരീകരിച്ചത് 11 മരണം
11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം ഒളവറ്റൂര്‍ സ്വദേശിനി ആമിന (95), മലപ്പുറം കടമ്പാട് സ്വദേശി മുഹമ്മദ് (73), കാസര്‍കോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (60), കണ്ണൂര്‍ വളപട്ടണം സ്വദേശി വാസുദേവന്‍ (83), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ ആലക്കോട് സ്വദേശി സന്തോഷ്‌കുമാര്‍ (45), തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), കൊല്ലം കല്ലംതാഴം സ്വദേശി ബുഷ്‌റ ബീവി (61), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സുലജ (56), തൃശൂര്‍ പോങ്ങനംകാട് സ്വദേശി ഷിബിന്‍ (39), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 326 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.