നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ വിഭാഗത്തിലെ സൂപ്പർവൈസറായ നെടുമ്പാശ്ശേരി തിരുവിലാംകുന്ന് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇക്കഴിഞ്ഞ 24ന് ഇവർക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയിരുന്നു. തുടർന്ന് ക്വാറൻറീനിലായിരുന്നു. ഇവർക്കൊപ്പം കൗണ്ടറിലുണ്ടായിരുന്ന മൂന്നുപേരെ ആൻറിബോഡി പരിശോധനക്ക് വിധേയമാക്കുകയും കോവിഡ് മാനദണ്ഡപ്രകാരം ക്വാറൻറീനിലാക്കുകയും ചെയ്തു. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഏതാനും പ്രവാസികൾക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിലാരിലെങ്കിലും നിന്നാവാം രോഗം ബാധിച്ചതെന്നാണ് സംശയം.
വിമാനത്താവളത്തിൽ ജോലി ചെയ്യുന്നവരിൽ കോവിഡ് ലക്ഷണം തോന്നുന്നവരെയെല്ലാം ആൻറിബോഡി പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ അറിയിച്ചു. പ്രീ പെയ്ഡ് ടാക്സികളും ടാക്സി കൗണ്ടറുകളും ഇടക്കിടെ അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.