????????? ?????? ???????????? ???????????? ???????? ??????? ???????????????? ???????? ???? ???????????? ?????????

കൊച്ചിയിൽ കോവിഡ് ബാധിച്ചത് മൂന്നുവയസുള്ള കുട്ടിക്ക്

കൊച്ചി: പത്തനംതിട്ടക്ക് പിന്നാലെ കൊച്ചിയിലും കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്നുവയസുള് ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് കുട്ടി. ഇത ോടെ സംസ്ഥാനത്ത് പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം ആറായി.

ഏഴിന് പുലർച്ചെ 6.30ന് EK 530 ദുബൈ - കൊച്ചി വിമാനത്തിൽ അ ച്ഛനും അമ്മയ്ക്കും ഒപ്പമാണ് കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്‌.

വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യൂണിവേഴ്സൽ സ്ക്രീനിങ് സംവിധാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് പനി ഉണ്ടെന്നറിഞ്ഞത്. ഉടൻ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ എത്തിക്കുകയായിരുന്നു.

കുട്ടിയും അമ്മയും അച്ഛനുമാണ് ഐസൊലേഷനിലുള്ളത്. കുട്ടിയുടെ സാമ്പിൾ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. അമ്മയുടെയും അച്ഛന്‍റെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

വിമാനത്തിലെ സഹയാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇത് വിവിധ ജില്ലകൾക്കു കൈമാറും. കുട്ടിയുമായി സമ്പർക്കത്തിലായവർ നീരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കോവിഡ്-19മായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കൽ കോളജിൽ 12 പേരാണ് ഐസൊലേഷനിലുള്ളത്. ജില്ല ഭരണ കൂടത്തിന്‍റെ നേതൃത്വത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിക്കണം. സംശയ നിവാരണത്തിനായി ദിശ 0471 2552056, 1056, 0484-2368802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ജില്ല കൺട്രോൾ റൂം- 04842368802, ടോൾ ഫ്രീ 1056.

ഞായറാഴ്ച പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേർക്ക് ഉൾപ്പടെയാണ് അഞ്ച് പേർക്ക് കൊറോണ ബാധ പത്തനംതിട്ടയിൽ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ ഇവർ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇവരുമായി ബന്ധപ്പെട്ട 3000ഓളം പേരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

Tags:    
News Summary - covid 19 in kochi-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.