കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി നിർദേശങ്ങൾ പുറത്തിറക്കി. രോഗം പടരാതിരിക്കാൻ ജോലി സ്ഥലത്ത് തൊഴിലാളികൾ പാലിക്കേണ്ട നിർദേശങ്ങളാണ് ഇവ. ഇതു സംബന്ധിച്ച് മലപ്പുറം ജില്ല കലക്ടറുടെ ഫേസ്ബുക്ക് പേജിലാണ് നിർദേശങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പായി എല്ലാ തൊഴിലാളികളും കൈ നന്നായി സോപ്പിട്ട് കഴുകണം. വിശ്രമവേളകളിലും ഭക്ഷണം കഴിക്കുന്നതിന് മുമ്പും വീട്ടിലെത്തിയ ശേഷവും ഇത് ആവർത്തിക്കണം. പണിക്കിടയിൽ വിയർപ്പ് തുടക്കാനും ചുമക്കുേമ്പാൾ വായ് മൂടാനും നിർബന്ധമായും തോർത്ത് ഉപയോഗിക്കണം. ദിവസവും ഇത് കഴുകി വൃത്തിയാക്കുകയും വേണം.
പണി സ്ഥലത്ത് സോപ്പിട്ട് കൈകഴുകാനുള്ള സൗകര്യം മേറ്റിെൻറ നേതൃത്വത്തിൽ ഒരുക്കണം. ഇതിനാവശ്യമായ ചിലവ് എൻ.ആർ.ഇ.ജി.എസ് ഫണ്ടിൽ നിന്നും ഉപയോഗപ്പെടുത്താം. വർക്ക് സൈറ്റിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം എ.ഇ അല്ലെങ്കിൽ ഓവർസിയർമാർക്കായിരിക്കും. വീഴ്ച വരുത്തുന്ന ജീവനക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.