തിരുവനന്തപുരം: സമ്പർക്കമോ യാത്രയോ അടക്കം ഒരു കോവിഡ് പശ്ചാത്തലവുമില്ലാത്ത ജലദോഷപ്പനിക്കാർക്കും ഇനി നിരീക്ഷണം (െഎെസാലേഷൻ). ആരോഗ്യ വകുപ്പിെൻറ പുതുക്കിയ കോവിഡ് ക്വാറൻറീൻ നിരീക്ഷണ- മാർഗനിർദേശങ്ങളിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. ജലദോഷപ്പനിക്കാർക്ക് പുറമേ ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവർക്കും നിരീക്ഷണം വ്യവസ്ഥ ചെയ്യുന്നു. ഇരു വിഭാഗങ്ങളിലുള്ളവരും രോഗലക്ഷണങ്ങൾ മാറുന്നതുവരെ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിൽ കഴിയണം. ടെലിെമഡിസൻ സൗകര്യം ഉപയോഗപ്പെടുത്തിയോ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെേട്ടാ രോഗപരിചരണം തേടണം.
ഹൈ റിസ്ക് സമ്പർക്ക വിഭാഗത്തിലുള്ളവർ 14 ദിവസം റൂം ക്വാറൻറീനിൽ കഴിയണം. ഇതിനിടെ നേരിയ ലക്ഷണങ്ങളാണെങ്കിലും പ്രകടമായാൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. വിദൂര സമ്പർക്കത്തിലുൾപ്പെടുന്നവർ അനാവശ്യയാത്രകളും സാമൂഹിക സമ്പർക്കവും ഒഴിവാക്കണം.
സമ്പർക്കവലയത്തിലുള്ളവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങളുണ്ട്. ലക്ഷണങ്ങൾ പ്രകടമായതിെൻറ രണ്ട് ദിവസം മുമ്പ് മുതൽ 14 ദിവസം വരെ സാമീപ്യം പുലർത്തിയവരെയാണ് ഇനി സമ്പർക്കവലയത്തിൽ ഉൾപ്പെടുത്തുക. ലക്ഷണമില്ലാത്ത കേസുകളിൽ പോസിറ്റിവായ സാമ്പിൾ എടുത്തതിന് രണ്ട് ദിവസം മുമ്പ് മുതൽ 14 ദിവസം വരെയുള്ള കാലയളവാണ് പരിഗണിക്കുന്നത്.
ഒരു മീറ്റർ അകലത്തിൽ 15 മിനിേറ്റാ അതിൽ കൂടുതലോ രോഗിയുമായി സാമീപ്യം പുലർത്തിയവർ, നേരിട്ടുള്ള സ്പർശനം, പി.പി.ഇ കിറ്റില്ലാതെ പോസിറ്റിവായ ആളെ പരിചരിക്കൽ, രോഗിക്കൊപ്പം ഒരേ വീട്ടിൽ കഴിഞ്ഞയാൾ, താമസസ്ഥലം, ഭക്ഷണം എന്നിവ പങ്കിട്ടയാൾ, സുരക്ഷാ മുൻകരുതലുകളില്ലാതെ രോഗിയുടെ വസ്ത്രം, മറ്റ് സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവ കൈകാര്യം ചെയ്തയാൾ, സുരക്ഷാ മുൻകരുതലുകളില്ലാതെ പോസിറ്റിവായ സാമ്പിൾ കൈകാര്യം ചെയ്ത ആരോഗ്യ പ്രവർത്തകർ എന്നിവർ ഹൈ റിസ്ക് സമ്പർക്ക വിഭാഗത്തിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.