തിരുവനന്തപുരം: നഗരത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിന് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. സാമൂഹിക അകലം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച കെ.എസ്.ആർ.ടി.സി, ഓട്ടോ ഡ്രൈവർമാർക്കും മൊബൈൽ ഷോപ്പ് ഉടമക്കും മരിച്ച വഞ്ചിയൂർ സ്വദേശിക്കും എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. ഇതിനെ തുടർന്നാണ് നഗരത്തിൽ ഇന്നുമുതൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.
ഓട്ടോ- ടാക്സി ഡ്രൈവർമാർ യാത്രക്കാരുടെ വിവരം സൂക്ഷിക്കണം. കണ്ടെയ്മെൻറ് സോണുകളിലെ ഇടറോഡുകൾ അടച്ചിടും. കോവിഡ് മാനദണ്ഡം പാലിക്കാത്ത കടകൾ അടപ്പിക്കും. സമാന്തര ചന്തകൾ ജില്ലയിൽ അനുവദിക്കില്ല. വിവാഹ, മരണ ചടങ്ങുകളിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചാലും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുേരന്ദ്രൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
കാലടി, ആറ്റുകാൽ, മണക്കാട്, ചിറമുക്ക് കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളാണ് നിലവിൽ കണ്ടെയ്ൻമെൻറ് സോൺ. നഗരമാകെ കണ്ടെയ്ൻമെൻറ് സോണാക്കിയില്ലെങ്കിലും സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.