തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീട്ടിൽ സ്റ്റിക്കർ ഒട്ടിക്കാൻ സർക്കാർ തീരുമാനം. ജില്ല അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
തിരുവനന്തപുരത്ത് കാലാവധി പൂർത്തിയാക്കാതെ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുന്നതിനെ തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിൻെറ നിരീക്ഷണ മാർഗ നിർദേശങ്ങൾ ലംഘിച്ചതിനും ലോക്ക്ഡൗൺ ലംഘനത്തിനും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.