തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ട സമരങ്ങൾ താൽക്കാലികമായി നിർത്തി യു.ഡി.എഫ്. സർക്കാറിനെതിരായ പ്രത്യക്ഷസമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു.
ആൾക്കൂട്ട പരിപാടികൾ ഉണ്ടാകില്ല, ഇക്കാര്യം ഘടക കക്ഷികളുമായി സംസാരിച്ചതായും ചെന്നിത്തല പറഞ്ഞു. കോവിഡ് പടരുന്നതിൻെറ ഉത്തരവാദിത്തം സർക്കാറിനാണെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയതായും െചന്നിത്തല പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സമരങ്ങൾ നടത്തുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനം.
യു.ഡി.എഫ് സമരത്തിലൂടെ കോവിഡ് വ്യാപിക്കുന്നതനായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും എൽ.ഡി.എഫും ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.