കോവിഡിന്റെ ബിഎഫ്-7 വകഭേദം രാജ്യത്തു സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാ സ്കൂൾ കലോത്സവ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന സംശയം ശക്തമായിരിക്കുകയാണ്.
സ്കൂൾ കലോത്സവ നടത്തിപ്പിനായി കോഴിക്കോട് ഇതിനകം തന്നെ വേണ്ട നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് സ്കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചത്. ഇതിനിടെയാണ് ചൈനയിൽ ഭീതി വിതച്ച കോവിഡിന്റെ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിക്കുന്നതും സംസ്ഥാനത്തുൾപ്പെടെ ജാഗ്രതാ നിർദേശം വരുന്നതും.
കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം മുടങ്ങിക്കിടന്ന സ്കൂൾ യുവജനോത്സവമാണ് ഇത്തവണ നടത്താൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ ഏറെ ആവേശപൂർവമായ തയ്യാറെടുപ്പുകളാണ് സംസ്ഥാന വ്യാപകമായി നടന്നത്. ജില്ല തല കലോത്സവങ്ങളിൽ വൻ പങ്കാളിത്തം ഇത്തവണയുണ്ടായത്. എന്നാൽ, നിലവിൽ പുതിയ ഉത്തരവുകളൊന്നും വരാത്ത സാഹചര്യത്തിൽ കലോത്സവ നടത്തിപ്പുമായി മുന്നോട്ട് പോകാനാണ് സംഘാടക സമിതി തീരുമാനം. സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പൊതുവിൽ നൽകിയ ജാഗ്രതാ നിർദേശമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.