കോഴിക്കോട്: കളിയിൽ ഫുൾ ഹാപ്പിയാണെങ്കിലും തെൻറ ചുറ്റിലുമുള്ള ദുരിതം കാണുേമ്പാൾ ചില പ്രയാസങ്ങൾ തോന്നുന്നുണ്ട്. മരണത്തെക്കാൾ കളിക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് അതേക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ -ഇന്ത്യൻ ഫുട്ബാളിേലക്ക് കണ്ണുവെച്ച് സ്പെയിനിൽ കഠ ിനാധ്വാനം ചെയ്യുന്ന ആദിത്ത് വി. ചോളൻ പറയുന്നു.
സ്പെയിനിൽ കോവിഡ് ബാധിച്ച് നിരവധ ി പേർക്ക് ജീവൻ അപകടത്തിലാകുേമ്പാഴും നാട്ടിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് ചിന്തിക്കാതെ സ്പെയിനിലെ വലൻസിയയിലെ ഇൻറർ ആക്ഷൻ ഗ്രൗണ്ടിൽ ദിവസവും മൂന്നുമണിക്കൂറോളം പരിശീലനം നടത്തുകയാണ് മുൻ ആരോഗ്യ-സ്പോർട്സ് മന്ത്രി എ.സി. ഷൺമുഖദാസിെൻറ പേരമകൻ 16കാരനായ ആദിത്ത് വി. ചോളൻ. ഷൺമുഖദാസിെൻറ മൂത്ത മകൾ ഡോ. ഷറീന ചോളെൻറയും ഡോ. വീര ചോളെൻറയും ഇളയ മകൻ.
എല്ലാം അവസാനിപ്പിച്ച് തിരിച്ചുപോരാൻ പലരും നിർബന്ധിക്കുന്നുണ്ടെങ്കിലും ജീവിതത്തിലെ ഏറ്റവും വലുതു നേടാനുള്ള പരിശ്രമത്തിെൻറ പാതിവഴിയിൽ അവസാനിപ്പിക്കാൻ ഇന്ത്യൻ കാൽപന്തുകളിയുടെ പ്രതീക്ഷകൾ പകർന്ന ആദിത്ത് തയാറല്ല. പോർച്ചുഗൽ ക്ലബായ എഫ്.സി പോർട്ടോയുടെ അക്കാദമിയിൽ പരിശീലനത്തിലാണ് കഴിഞ്ഞ മൂന്നു വർഷമായി. 2015ൽ ചെന്നൈ എഫ്.സി അണ്ടർ 13 ടീമിൽ അംഗമായി. എ.ഐ.എഫ്.എഫ്.യു 16 യൂത്ത് ലീഗിൽ ചെന്നൈ ആസ്ഥാനമായുള്ള എഫ്.സി മഹോഗനിക്ക് വേണ്ടിയും കളിച്ചു.
2017ൽ സബ്ജൂനിയർ ചെന്നൈ ജില്ലാ ടീമിൽ അംഗമായി. ഇപ്പോൾ അണ്ടർ 18ലാണ് കളിക്കുന്നത്. അമ്മച്ഛെൻറ ആഗ്രഹമാണ് കേരള ബ്ലാസ്റ്റേഴ്സിന് കളിക്കണമെന്നത്, അത് ഇപ്പോൾ എെൻറയും ആഗ്രഹമായി. ഇപ്പോൾ നാട്ടിലേക്ക് പോന്നാൽ അത് എെൻറ കരിയറിനെ ബാധിക്കും -ഇന്ത്യൻ ടീം കുപ്പായം കാത്തുകഴിയുന്ന ആദിത്ത് പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് നാട്ടിൽ വന്നത്.
ജൂണിൽ അവധിയുണ്ടെന്നും അപ്പോൾ നാട്ടിൽ വരാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആദിത്ത് പറയുന്നു. സഹോദരൻ അരവിന്ദ് അമൃത മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.