പ​ത്ത​നം​തി​ട്ട ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. എ​ന്നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നി​ല്ല. ആ​​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ താ​ളം​തെ​റ്റി​യ നി​ല​യി​ലാ​ണ്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് കോ​വി​ഡ്​ പോ​സി​റ്റി​വാ​യി ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ഈ​മാ​സം ആ​ദ്യം മു​ത​ൽ നി​വ​ധി കേ​സ്​ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഓ​രാ​ഴ്ച​​ക്കി​ടെ അ​മ്പ​തി​ല​ധി​കം കേ​സ്​ പോ​സി​റ്റി​വാ​യി. പ​ല​രും പ​രി​ശോ​ധ​ന ന​ട​ത്താ​തെ വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യു​ന്നു​ണ്ട്. ക്ഷീ​ണ​മു​ള്ള​വ​രെ​യും ശ്വാ​സ​ത​ട​സ്സ​മു​ള്ള​വ​രെ​യു​മാ​ണ് നി​ല​വി​ൽ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ന്ന​ത്. ക​ലോ​ത്സ​വം പോ​ലു​ള്ള വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച ജി​ല്ല​യി​ൽ ന​ട​ക്കു​ക​യും ചെ​യ്തു.

ക​ലോ​ത്സ​വ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ അ​ധ്യാ​പ​ക​നെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ന​വ​കേ​ര​ള സ​ദ​സ്സ്​ അ​ട​ക്കം വ​ലി​യ പ​രി​പാ​ടി​ക​ൾ ജി​ല്ല​യി​ൽ ന​ട​ന്ന​ത്. ഇ​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​നി​ടെ ഡെ​ങ്കി, എ​ലി​പ്പ​നി രോ​ഗ​ങ്ങ​ളും വ്യാ​പ​ക​മാ​യി.

കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്യു​മ്പോ​ഴും സൈ​റ്റി​ൽ ക​ണ​ക്ക് കാ​ണി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പി​നും ആ​ശ​യ​കു​ഴ​പ്പ​മാ​ണ്.

കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ജെ.​എ​ൻ -1 വ്യാ​പ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. വാ​ക്സി​നെ​ടു​ത്ത​വ​രി​ൽ വൈ​റ​സ് അ​പ​ക​ട​ക​ര​മാ​കി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, പ്രാ​യ​മാ​യ​വ​രി​ലും മ​റ്റ് രോ​ഗ​മു​ള്ള​വ​രി​ലും ഗ​ർ​ഭി​ണി​ക​ളി​ലും രോ​ഗം അ​പ​ക​ട​ക​ര​മാ​യേ​ക്കാം.

Tags:    
News Summary - Covid cases are increasing in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.