കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് േകാവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് ബീച്ച് സ്വദേശി നൗഷാദ് (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ(72) എന്നിവരാണ് മരിച്ചത്.
ചുമയും ശ്വാസതടസവുമായി ബീച്ച് ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനക്ക് വിധേയനായ നൗഷാദിന് കോവിഡ് പോസറ്റീവാണെന്ന് വ്യക്തമാവുകയും ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ജൂലൈ 26ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാക്കുകയുമായിരുന്നു. അതി ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ബുധനാഴ്ച പുലർച്ചെ കോവിഡ് ഐ.സി.യുവിലേക്ക് മാറ്റി.
എന്നാൽ വീണ്ടും സ്ഥിതി മോശമായതോടെ രോഗിക്ക് വെൻറിലേറ്റർ സൗകര്യം ഏർപ്പെടുത്തി. അതിനിടെ ഹൃദയാഘാതം വന്നു. രോഗിക്ക് കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഉറപ്പുവരുത്തിയെങ്കിലും ഉച്ചക്ക് 12 മണിയോടെ മരണം സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അസുഖത്തെ തുടർന്ന് ജൂലൈ 21ന് സിറാജുദ്ദീൻ പ്രദേശിക ആശുപത്രിയിൽ കാണിക്കുകയും അവിടെ നിന്ന് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. മലാപ്പറമ്പ് ആശുപത്രിയിൽ നിന്ന് ആൻറിജൻ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ ജൂലൈ 27ന് അഡ്മിറ്റാക്കി. 28 ന് രോഗി ഗുരുതരാവസ്ഥയിലായതോടെ വെൻറിലേറ്ററിലേക്ക് മാറ്റി. 29 ന് രാവിലെ ഒമ്പതിന് ഹൃദയാഘാതം സംഭവിക്കുകയും 9.15 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.