തിരുവനന്തപുരം: കോവിഡ് മരണങ്ങളിൽ ആശ്രിതർക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് തുക നൽകുന്നത്. മരിച്ചവരുടെ അടുത്ത ബന്ധു നൽകുന്ന അപേക്ഷയിൽ പരിശോധന നടത്തി വില്ലേജ് ഓഫിസർ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും.
ദുരന്തനിവാരണ അതോറിറ്റിയാണ് അന്തിമ അംഗീകാരം നൽകുന്നത്.
മരിച്ചത് ഭാര്യയാണെങ്കിൽ ഭർത്താവിനും ഭർത്താവാണെങ്കിൽ ഭാര്യക്കുമാണ് ധനസഹായം അനുവദിക്കുന്നത്. മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചാൽ മക്കൾക്ക് തുല്യമായി ധനസഹായം വീതിച്ചുനൽകും.
മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ മാതാപിതാക്കൾക്ക് തുല്യമായി നൽകും. മരിച്ചയാളുടെ ഭാര്യയും മക്കളും ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങൾക്കാണ് ധനസഹായം തുല്യമായി വീതിച്ചുനൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.