തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് മറച്ചുവെക്കാനൊന്നുമില്ലെന്നും മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രതിപക്ഷത്തിന്റെ ആരോപണം ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്. മരണം നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചതല്ല. ഐ.സി.എം.ആര്‍.എയും ഡബ്ല്യൂ.എച്ച്.ഒയുടെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് മരണങ്ങള്‍ നിശ്ചയിക്കുന്നത്. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചാല്‍ അതു പരിഗണിക്കും. ജനങ്ങള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കും. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കാണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിശോധിക്കും -ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിദേശത്തു വച്ച് മരിച്ച പ്രവാസികള്‍ക്ക് നഷ്ടപരിഹാരം കിട്ടുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കേണ്ടതാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.