കണ്ണൂർ: കണ്ണൂരിൽ ഒമ്പതുമാസത്തിനുശേഷം കോവിഡ് മരണം സ്ഥിരീകരിച്ചു. മുഴപ്പിലങ്ങാട് -കടവ് റോഡിൽ എയ്ഞ്ചൽ സ്കൂളിനു സമീപം മാധവാലയത്തിൽ ടി.കെ. മാധവന്റെ (89) മരണം കോവിഡ് കാരണമെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്‌ചയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം മരിച്ചത്.
വെള്ളിയാഴ്‌ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പയ്യാമ്പലത്തെ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. പാർക്കിൻസൺസ് രോഗം ബാധിച്ച് ഗുരുതര ശാരീരിക അവശതയോടെ ആശുപത്രിയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ലക്ഷണമുള്ളവർ കോവിഡ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വീട്ടിലുള്ളവരോട് യാത്ര ഒഴിവാക്കാനും നിർദേശിച്ചു. നിലവിൽ മൂന്നുപേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.