representative image

60ന്​ താഴെയുള്ളവരുടെ മരണം: ഒന്നാം തരംഗത്തിൽ 4659; രണ്ടാം തരംഗത്തിൽ 8040

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തി​ൽ 60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്കി​ട​യി​ൽ മ​ര​ണ നി​ര​ക്ക് കൂ​ടി​യ​താ​യി ക​ണ​ക്കു​ക​ൾ. ആ​ദ്യ ത​രം​ഗ​ത്തി​ൽ 4659 ആ​യി​രു​ന്നു മ​ര​ണ​മെ​ങ്കി​ൽ, ര​ണ്ടാം​ത​രം​ഗ​ത്തി​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ 8040 ആ​ണ്.

ഒ​ന്നാം​ത​രം​ഗ​ത്തെ അ​പേ​ക്ഷി​ച്ച് ര​ണ്ടാം​ത​രം​ഗ​ത്തി​ൽ 30നും 60​നും ഇ​ട​ക്ക്​​ പ്രാ​യ​ക്കാ​രി​ൽ മ​ര​ണം കൂ​ടി. 30 മു​ത​ൽ 40 വ​യ​സ്സ്​ വ​രെ ആ​ദ്യ​ത​രം​ഗ​ത്തി​ൽ 96 മ​ര​ണ​മാ​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടാം​ത​രം​ഗ​ത്തി​ൽ 269 ആ​ണ്. നി​ര​ക്ക് 2.06ൽ​നി​ന്ന് 3.35 ആ​യാ​ണ് ഉ​യ​ർ​ന്ന​ത്. 40നും 50​നും ഇ​ട​യി​ൽ 278 ആ​യി​രു​ന്ന മ​ര​ണം 683 ആ​യാ​ണ് ഉ​യ​ർ​ന്ന​ത്. നി​ര​ക്ക് 5.97ൽ​നി​ന്ന് 8.5 ആ​യി.

50നും 60​നും ഇ​ട​യി​ലും നി​ര​ക്ക് 14.81ൽ​നി​ന്ന് 17.44 ആ​യും ഉ​യ​ർ​ന്നു. 690 ആ​യി​രു​ന്ന​ത് 1402 ആ​യി വ​ർ​ധി​ച്ചു. ശേ​ഷി​ക്കു​ന്ന 3.32 ശ​ത​മാ​നം പേ​ർ​ക്കാ​ണ്​​ യാ​ത്രാ​പ​ശ്ചാ​ത്ത​ല​മു​ള്ള​ത്. ര​ണ്ടാം ത​രം​ഗം പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി​യ ഏ​പ്രി​ൽ 13ന്​ 20 ​മ​ര​ണ​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. എ​ന്നാ​ൽ ഏ​പ്രി​ൽ 20ലേ​ക്കെ​ത്തു​േ​മ്പാ​ൾ മ​ര​ണം 28 ആ​യി. മേ​യ്​ നാ​ലി​ന്​ മ​ര​ണം 57 ആ​യി. മേ​യ്​ 19 പ്ര​തി​ദി​ന​മ​ര​ണം 100 ക​ട​ന്നു (112). പ്ര​തി​ദി​ന മ​ര​ണം 196 ​ആ​യ​തി​നും മേ​യ്​ സാ​ക്ഷി​യാ​യി. ജൂ​ൺ ര​ണ്ടി​നാ​ണ്​ മ​ര​ണം 200 ക​ട​ക്കു​ന്ന​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ജൂ​ൺ​ ആ​റി​നാ​ണ്​ (227).


 


Tags:    
News Summary - Covid Deaths under 60 in Second wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.