60ന് താഴെയുള്ളവരുടെ മരണം: ഒന്നാം തരംഗത്തിൽ 4659; രണ്ടാം തരംഗത്തിൽ 8040
text_fieldsതിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിൽ 60 വയസ്സിന് താഴെയുള്ളവർക്കിടയിൽ മരണ നിരക്ക് കൂടിയതായി കണക്കുകൾ. ആദ്യ തരംഗത്തിൽ 4659 ആയിരുന്നു മരണമെങ്കിൽ, രണ്ടാംതരംഗത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 8040 ആണ്.
ഒന്നാംതരംഗത്തെ അപേക്ഷിച്ച് രണ്ടാംതരംഗത്തിൽ 30നും 60നും ഇടക്ക് പ്രായക്കാരിൽ മരണം കൂടി. 30 മുതൽ 40 വയസ്സ് വരെ ആദ്യതരംഗത്തിൽ 96 മരണമായിരുന്നെങ്കിൽ രണ്ടാംതരംഗത്തിൽ 269 ആണ്. നിരക്ക് 2.06ൽനിന്ന് 3.35 ആയാണ് ഉയർന്നത്. 40നും 50നും ഇടയിൽ 278 ആയിരുന്ന മരണം 683 ആയാണ് ഉയർന്നത്. നിരക്ക് 5.97ൽനിന്ന് 8.5 ആയി.
50നും 60നും ഇടയിലും നിരക്ക് 14.81ൽനിന്ന് 17.44 ആയും ഉയർന്നു. 690 ആയിരുന്നത് 1402 ആയി വർധിച്ചു. ശേഷിക്കുന്ന 3.32 ശതമാനം പേർക്കാണ് യാത്രാപശ്ചാത്തലമുള്ളത്. രണ്ടാം തരംഗം പ്രകടമായിത്തുടങ്ങിയ ഏപ്രിൽ 13ന് 20 മരണമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏപ്രിൽ 20ലേക്കെത്തുേമ്പാൾ മരണം 28 ആയി. മേയ് നാലിന് മരണം 57 ആയി. മേയ് 19 പ്രതിദിനമരണം 100 കടന്നു (112). പ്രതിദിന മരണം 196 ആയതിനും മേയ് സാക്ഷിയായി. ജൂൺ രണ്ടിനാണ് മരണം 200 കടക്കുന്നത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് റിപ്പോർട്ട് ചെയ്തത് ജൂൺ ആറിനാണ് (227).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.