തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിയോഗിച്ച് ഹൗസ്സർജൻമാർക്ക് 42000 രൂപ പ്രതിമാസ വേതനമായി നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി 13.38 കോടി രൂപ അടിയന്തരമായി അനുവദിച്ചതായും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭാരിച്ച ജോലി ചെയ്യുന്നുണ്ടെങ്കിലും ശമ്പളം ലഭിക്കാത്തതിൽ പരസ്യപ്രതിഷേധവുമായി സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ രംഗത്തെത്തിയിരുന്നു.
കോവിഡ് ഡ്യൂട്ടിയിൽ 40 ദിവസം പിന്നിട്ടിട്ടും ശമ്പളം നൽകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്്. 980 ലധികം ഹൗസ് സർജൻമാരെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ചത്. അതേസമയം ശമ്പളം നിശ്ചയിെച്ചങ്കിലും ഇതുവരെ തസ്തിക നിർണയിച്ചിട്ടില്ലെന്ന് ജൂനിയർ ഡോക്ടർമാരുടെ സംഘടനാപ്രതിനിധികൾ പറഞ്ഞു.
മാത്രമല്ല എൻ.എച്ച്.എം വഴി താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചവർക്ക് നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ തുകയാണ് അതേ ജോലി ചെയ്യുന്നത് തങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഇവർ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലും പ്രധാന ചുമതല ഈ ഡോക്ടർമാർക്കാണ്. സീനിയർ ഡോക്ടർമാർ പലപ്പോഴും ഹാജരാകാത്തതിനാൽ ഇരട്ടിജോലിഭാരമാണ് ഇവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.