അഞ്ചരക്കണ്ടി: റിമാൻഡിലായിരിക്കെ കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ കാസർകോട് സ്വദേശിയായ യുവാവ് മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിൽ. മാങ്ങാട് കളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീൻ (23) ആണ് പിടിയിലായത്. പശുവിനെ മോഷ്ടിക്കുന്നതിനിടയിൽ വെള്ളിയാഴ്ച രാവിലെ ബദിയടുക്ക പൊലീസാണ് ഇയാളെ അറസ്റ്റ്ചെയ്തത്. ആഗസ്റ്റ് 24 നാണ് ഇയാൾ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെൻറ് സെൻററിൽനിന്ന് ചാടിപ്പോയത്. അന്നുമുതൽ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് ബദിയടുക്ക പൊലീസ് ഇയാളെ പശു മോഷണത്തിനിടെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.