തിരുവനന്തപുരം: തീവ്രരോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ക്ലസ്റ്റർ മാനേജ്‌മെന്റ് സംവിധാനത്തിന് ആരോഗ്യ വകുപ്പ് രൂപം നൽകി. പത്തിലധികം ആളുകൾക്ക് രോഗം ബാധിച്ചാല്‍ പ്രദേശം ലാര്‍ജ് ക്ലസ്റ്ററായി പരിഗണിക്കും. ഇത്തരം അഞ്ച് ക്ലസ്റ്ററിലധികമുണ്ടെങ്കില്‍ മാത്രം പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദേശപ്രകാരം സ്ഥാപനം അല്ലെങ്കില്‍ ഓഫിസ് അഞ്ച് ദിവസത്തേക്ക് അടച്ചിടണം. സ്ഥാപനങ്ങളിലും ഓഫിസുകളിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സ്‌കൂളുകളിലും ഓഫിസുകളിലും സുരക്ഷ ഉറപ്പാക്കാൻ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ആവിഷ്‌കരിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും ഓഫിസുകളിലും അണുബാധ നിയന്ത്രണ സംഘം (ഐ.സി.ടി) രൂപവത്കരിക്കണം. തെരഞ്ഞെടുത്ത ടീം അംഗങ്ങള്‍ക്ക് സ്ഥാപനങ്ങളിലും ഓഫിസുകളിലും പിന്തുടരേണ്ട മാര്‍ഗനിര്‍ദേശങ്ങളിൽ പരിശീലനം നല്‍കും.
ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുകയാണ് ഐ.സി.ടിയുടെ പ്രധാന ഉത്തരവാദിത്തം. ഉയര്‍ന്ന അപകടസാധ്യതയുള്ള എല്ലാ സമ്പര്‍ക്കങ്ങളും ഈ സംഘം തിരിച്ചറിയുകയും ക്വാറന്‍റീന്‍ ചെയ്യിക്കുകയും വേണം.
ഒരേ ക്ലാസിലോ ഓഫിസ് മുറിയിലോ സ്ഥാപനത്തിലോ ഓഫിസിലോ ഉള്ള രണ്ടുപേർക്ക് ഏഴ് ദിവസത്തിനുള്ളില്‍ രോഗം വരുമ്പോഴാണ് ക്ലസ്റ്റര്‍ രൂപപ്പെടുന്നത്. ഇത്തരത്തിൽ പത്തിലധികം പേർക്ക് രോഗം വന്നാലാണ് ലാർജ് ക്ലസ്റ്ററായി കണക്കാക്കുന്നത്.
രോഗം വരാന്‍ ഏറെ സാധ്യതയുള്ള സമ്പര്‍ക്കത്തിലുള്ളവരെ ഐ.സി.ടി കണ്ടെത്തി അവരെ ക്വാറന്‍റീന്‍ ചെയ്യണം. ഓഫിസുകളില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഐ.സി.ടി ഉറപ്പാക്കണം. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളെയും എന്‍ -95 മാസ്‌ക്കുകളോ കുറഞ്ഞത് ട്രിപ്ള്‍ ലെയര്‍ മാസ്‌ക്കുകളോ ധരിക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.