തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇനി കേസെടുക്കില്ല. എന്നാൽ, കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള മാസ്ക്കും കൈകളുടെ ശുചിത്വ പരിപാലനവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രണ്ടു വർഷമായി തുടർന്നു വന്ന നിയന്ത്രണങ്ങളാണ് പിൻവലിച്ചത്. കണ്ടെയ്ൻമെന്റ് സോണുകൾ, ആൾക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം എന്നിവയെല്ലാം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.