മാനന്തവാടി: അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറപ്പിക്ക് ആവശ്യമായ പ്ലാസ്മ രക്തം നല്കുന്നതില് രോഗമുക്തി നേടിയവരില്‍ വിമുഖത. ജില്ലയില്‍ 231 യൂനിറ്റ് പ്ലാസ്മയാണ് ലഭിച്ചത്.
പാർശ്വഫലങ്ങളില്ലാത്ത പ്ലാസ്മ ദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പ്ലാസ്മ നൽകാൻ തടസ്സമാവുന്നതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. കോവിഡ് രോഗത്തിൽനിന്ന് മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് കടുത്ത രോഗമുള്ളവര്‍ക്ക് നല്കുന്ന ചികിത്സരീതിയാണ് കോണ്വാലസൻറ് പ്ലാസ്മ തെറപ്പി.
രോഗം ഭേദമായി 28 ദിവസത്തിനും മൂന്നു മാസത്തിനിടിയിലുമുള്ളവരില്നിന്നാണ് രക്തം ശേഖരിച്ച് പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്. 18നും 60 വയസ്സിനും ഇടയിലുള്ളവരില്നിന്നാണ് പ്ലാസ്മ ശേഖരിക്കുക. എന്നാല്‍, കോവിഡ് മുക്തി നേടിയവര്‍ പ്ലാസ്മ നല്കുന്നതില് വൈമനസ്യം കാണിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
231 യൂനിറ്റ് പ്ലാസ്മ മാത്രമാണ് ജില്ല ആശുപത്രിയിലെ രക്തബാങ്കിലൂടെ ലഭ്യമായത്.200ഓളം യൂനിറ്റ് 100 രോഗികള്‍ക്കായി നല്കി. രക്തദാനം ചെയ്യുന്നതുപോലെ ലഘുവായ പ്രക്രിയയാണിതെന്നും ഒരുവിധ ആശങ്കക്കും അടിസ്ഥാനമില്ലെന്നും ജില്ല ആശുപത്രിയിലെ ബ്ലഡ്ബാങ്ക് അധികൃതർ പറഞ്ഞു.
കൂടുതല്‍ പേര് പ്ലാസ്മ നല്കാന് തയാറായി മുന്നോട്ടുവന്നാല്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന് നിലനിര്‍ത്താന്‍ സഹായകമാവുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.