ഒരു കോവിഡ് മരണം കൂടി; വൈപ്പിനിൽ മരിച്ച കന്യാസ്ത്രീക്ക് കോവിഡ്

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴിപ്പള്ളി എസ്.ഡി കോണ്‍വെന്‍റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ബുധനാഴ്ചയാണ് ഇവര്‍ മരിച്ചത്. 

പനിയെ തുടർന്നാണ് ബുധനാഴ്ച ഉച്ചക്ക് സിസ്റ്റർ ക്ലെയറിനെ പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി ഒൻപതോടെ സിസ്റ്റർ ക്ലെയർ മരിച്ചു. 73 വയസായിരുന്നു. സിസ്റ്റർ ക്ലെയറിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് വ്യകതമല്ല. കുഴുപ്പിള്ളി എസ്.ഡി മഠത്തിലെ കന്യാസ്ത്രീകളക്കം 17 പേരും ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിലാണ്.
 

Tags:    
News Summary - covid to the nun who died in vypin- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.