കോവിഡ്​ രോഗികൾക്ക്​ പോളിങ്​ ബൂത്തിൽ നേരി​ട്ടെത്തി വോട്ട്​ ചെയ്യാം

തിരുവനന്തപുരം: കോവിഡ്​ രോഗികൾക്ക്​ വോട്ട്​ ചെയ്യാനുള്ള നിയമമായി. ഇതുമായി ബന്ധപ്പെട്ട്​ സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

കോവിഡ്​ രോഗികൾക്ക്​ പോളിങ്​ബൂത്തുകളിൽ നേ​രി​ട്ടെത്തി വോട്ട്​ ചെയ്യാൻ സാധിക്കും. അവസാന ഒരു മണിക്കൂറാണ്​ കോവിഡ്​ രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും വോട്ട്​ ചെയ്യാനാവുക. പോസ്​റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്​.

കേരളത്തിൽ മൂന്ന്​ ഘട്ടങ്ങളിലായാണ്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഡിസംബർ 8, 10, 14 എന്നീ തീയതികളിലായി മൂന്ന്​ ഘട്ടങ്ങളിലായാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. ഡിസംബർ 16നാണ്​ വോ​ട്ടെണ്ണൽ.

Tags:    
News Summary - ovid patients can go directly to the polling booth and cast their vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT