കോട്ടയം: കോവിഡ് രോഗമുക്തി നേടിയ കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികൾ ആശുപത്രിവിട്ടു. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ഇരുവരോടും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചു. 20 ദിവസമാണ് ദമ്പതികൾ ആശുപത്രിയിൽ കഴിഞ്ഞത്. ഇവരുടെ മകളും ഒപ്പമുണ്ട്. ചെങ്ങളം സ്വദേശിയുടെ ഭാര്യാപിതാവിെൻറ പിതാവും മാതാവും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ് ബാധിതരായ കോന്നി സ്വദേശികളെ വിമാനത്താവളത്തിൽനിന്ന് അനുഗമിച്ച ചെങ്ങളത്തെ ദമ്പതികൾക്കാണ് കോവിഡ് ബാധ പകർന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.